Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരള’ സെനറ്റിൽ​...

‘കേരള’ സെനറ്റിൽ​ ബി.​ജെ.പിക്കാരെ കുത്തിനിറച്ച്​ ഗവർണറുടെ നാമനിർദേശം

text_fields
bookmark_border
‘കേരള’ സെനറ്റിൽ​ ബി.​ജെ.പിക്കാരെ കുത്തിനിറച്ച്​ ഗവർണറുടെ നാമനിർദേശം
cancel

തിരുവനന്തപുരം: സർവകലാശാല സമർപ്പിച്ച പട്ടിക പൂർണമായും വെട്ടി ചാൻസലറായ ഗവർണർ 17 പേരെ കേരള സെനറ്റിലേക്ക്​ നാമനിർദേശം ചെയ്തു. ഇവരിൽ ഭൂരിഭാഗവും ബി.​ജെ.പി നോമിനികളാണ്​. കാലിക്കറ്റ്​ സർവകലാശാല സെനറ്റിലേക്ക്​ കഴിഞ്ഞ ദിവസം ഗവർണർ 18 പേരെ നാമനിർദേശം ചെയ്തപ്പോൾ സർവകലാശാല നൽകിയ പട്ടികയിൽ നിന്ന്​ രണ്ടുപേരെ മാത്രമാണ്​ പരിഗണിച്ചിരുന്നത്​.

കേരള സർവകലാശാലയിൽനിന്ന്​ മൂന്നു തവണയായി 17 പേരുടെ പട്ടിക രാജ്​ഭവനിലേക്ക്​ നൽകിയിരുന്നെങ്കിലും ഒന്നു​ പോലും പരിഗണിച്ചിട്ടില്ല. അധ്യാപക, വിദ്യാർഥി പ്രതിനിധികൾ, ജേണലിസ്റ്റ്​ ഉൾപ്പെടെ മണ്ഡലങ്ങളിൽ നാമനിർദേശം ചെയ്തവരെല്ലാം ബി.​ജെ.പി പട്ടികയിൽ നിന്നുള്ളവരാണ്​. എ.ബി.വി.പി, ബി.​ജെ.പി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു എന്നിവയുടെ ഭാരവാഹികളും സജീവ പ്രവർത്തകരും ഇവരിൽ ഉൾപ്പെടുന്നു.

ഒന്നോ രണ്ടോ ബി.​ജെ.പിക്കാരെ പട്ടികയിൽ ഉൾപ്പെടുത്തുന്ന രീതിക്കു​പകരം ഭൂരിഭാഗം പേരെയും ബി.​ജെ.പി പട്ടികയിൽനിന്ന്​ പരിഗണിക്കുന്ന സംഭവം ആദ്യമാണ്​. ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി നൽകിയ പട്ടികയിൽനിന്നാണ്​ ഗവർണർ നാമനിർദേശം നടത്തിയതെന്നാണ്​ ആരോപണം. സിൻഡിക്കേറ്റിലും പ്രതിനിധിയെ ഉറപ്പിക്കാൻ ബി.ജെ.പിക്കാകും. കാലിക്കറ്റ്​ സെനറ്റിലേക്ക്​ നാമനിർദേശം ചെയ്തവരുടെ പട്ടികയിലും ബി.​ജെ.പി പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernorBJPKerala University senate
News Summary - 'Kerala' Senate filled with BJP members and nominated by the Governor
Next Story