മുൻകൂട്ടി അറിയിക്കാതെ മുംബൈയിൽനിന്ന് ട്രെയിൻ; പ്രതിഷേധവുമായി തോമസ് ഐസക്
text_fieldsതിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാതെ മുംബൈയിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ അയച്ചതിനെതിരെ ധനമന്ത്രി തോമസ് ഐസക്. ഭൂരിഭാഗം യാത്രക്കാർക്കും പാസ് ഇല്ലായിരുന്നെന്നും കേരളത്തിലെ സ്റ്റോപ്പുകൾ അറിയിച്ചിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ട്വിറ്ററിലാണ് ധനമന്ത്രിയുടെ പ്രതിഷേധം. കഴിഞ്ഞാഴ്ച മുംബൈയിൽനിന്നുള്ള ട്രെയിൻ പുറപ്പെട്ട ശേഷം മാത്രമാണ് വിവരമറിഞ്ഞത്. സ്റ്റോപ്പുകൾ തീരുമാനിച്ചിരുന്നില്ല. ഭൂരിഭാഗം യാത്രക്കാർക്കും പാസ് ഉണ്ടായിരുന്നില്ല. പകർച്ചവ്യാധി കാലഘട്ടത്തിലെ അരാജകത്വമാണിത്. റെയിൽവേ വീമ്പുപറച്ചിൽ നിർത്തി ഉത്തരവാദിത്തം കാണിക്കണം. നിങ്ങളുടെ ട്രെയിനുകളുടെ ഗതിയെങ്കിലും ട്രാക്ക് ചെയ്യുക -മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. മുൻകൂട്ടി അറിയിക്കാതെ മുംബൈയിൽ നിന്നെത്തിയ ട്രെയിനിന് അപ്രതീക്ഷിതമായി കണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിരുന്നു. ട്രെയിൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ജില്ല ഭരണകൂടം അടക്കം വിവരമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.