എസ്.എസ്.എൽ.സിക്ക് റെക്കോർഡ് വിജയം; 99.47 വിജയശതമാനം: ഫലം ഇവിടെ അറിയാം
text_fieldsതിരുവനന്തപുരം: ചിരിത്രം തിരുത്തി എസ്.എസ്.എൽ.സി പരീക്ഷഫലം. 99.47 വിജയശതമാനമെന്ന റെക്കോർഡോടെയാണ് സംസ്ഥാനത്തെ വിദ്യാർഥികൾ ഇക്കുറി പത്താം ക്ലാസ് എന്ന കടമ്പ കടന്നത്. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മൂന്ന് മണിമുതൽ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിൽ ലഭിച്ച് തുടങ്ങി.
4,21,887പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 4,19651 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. മുൻ വർഷം ഇത് 98.82 ശതമാനമായിരുന്നു. 0.65 ശതമാനത്തിന്‍റെ വർധനയുണ്ടായി.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനയുണ്ടായി. 1,21,318 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41906 പേരാണ് മുൻ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 79412 എ പ്ലസിൽ വർധനവ്.
എസ്.എസ്.എൽ.സി പുതിയ സ്കീം അനുസരിച്ച് പരീക്ഷ എഴുതിയ 645 പ്രൈവറ്റ് വിദ്യാർഥികളിൽ ഉന്നതവിദ്യാഭ്യാസത്തിന് 537 പേരാണ് അർഹത നേടിയത്. 83.26 ആണ് വിജയശതമാനം. എസ്.എസ്.എൽ.സി പഴയ സ്കീം അനുസരിച്ച് പരീക്ഷ എഴുതിയ 346 പ്രൈവറ്റ് വിദ്യാർഥികളിൽ 270 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 78.03 ആണ് വിജയശതമാനം.
വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ -99.85 ശതമാനം
വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല -വയനാട് 98.13 ശതമാനം.
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല -പാല 99.97ശതമാനം
വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല -വയനാട് 98.13 ശതമാനം.
ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് മുഴുവൻ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല -മലപ്പുറം. മലപ്പുറത്ത് 7838 പേർക്ക് മുഴുവൻ എ പ്ലസ് നേടി.
ഗൾഫിൽ ഒമ്പത് വിദ്യാലയങ്ങൾ. 573 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 556 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 97.03 ശതമാനം. മൂന്ന് ഗൾഫ് സെന്‍ററുകളിൽ 100 ശതമാനം വിജയം നേടി.
ലക്ഷദ്വീപിൽ ഒമ്പത് പരീക്ഷ സെന്‍ററുകൾ 627 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 607 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 96.81 വിജയശതമാനം.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്‍റർ -പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട് മലപ്പുറം ജില്ല -2076 വിദ്യാർഥികൾ പരീക്ഷ എഴുതി.
കുറവ് പരീക്ഷ എഴുതിയ സെന്‍റർ സെന്‍റ് തോമസ് എച്ച്.എസ്.എസ് നിരണം, പത്തനംതിട്ട -ഒരു വിദ്യാർഥിയാണ് ഇവിടെ പരീക്ഷ എഴുതിയത്.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എല്‍.സിയിൽ 48 സ്കൂളുകളിലായി 2889 വിദ്യാർഥികൾ പരീക്ഷ എഴുതി. 2881പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 99.72 ശതമാനമാണ് വിജയശതമാനം. 704 പേർ മുഴുവൻ എ പ്ലസിനും അർഹത നേടി.
4,22,226 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കേരളത്തിൽ ഓൺലൈൻ സ്കൂൾ സംവിധാനത്തിൽനിന്ന് പൊതുപരീക്ഷ എഴുതിയ ആദ്യ ബാച്ചാണ് ഇത്.
കൈറ്റിന്‍റെ പോർട്ടലും ആപ്പും വഴി ഫലം അറിയാം.https://www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്സൈറ്റിന് പുറമെ 'സഫലം 2021' എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2021' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
താഴെപ്പറയുന്ന വെബ് സൈറ്റുകളിലും പരീക്ഷാഫലം ലഭിക്കുന്നതാണ്.
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
എസ്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in
എ.എച്ച്.എസ്.എല്‍.സി. ഫലം http://ahslcexam.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.