Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala budget
cancel

തൃ​ശൂ​ർ: പ്ര​തി​സ​ന്ധി​കാ​ല​ത്ത് സ്വ​പ്ന​പ​ദ്ധ​തി​ക​ളും വ​മ്പ​ൻ പ​ദ്ധ​തി​ക​ളു​മൊ​ഴി​വാ​ക്കി​യും ജി​ല്ല​യെ ചേ​ർ​ത്ത് നി​ർ​ത്തി​യും സം​സ്ഥാ​ന ബ​ജ​റ്റ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്ര ബ​ജ​റ്റി​ൽ ഏ​റെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​തി​ന് സ​മാ​ന​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കൈ​വി​ടാ​തെ​യു​ള്ള ബ​ജ​റ്റി​ൽ ആ​ശ്വാ​സ​മു​ണ്ട് ജി​ല്ല​ക്ക്. അ​തേ​സ​മ​യം, പ്ര​തീ​ക്ഷ​ിച്ച​വ​യി​ൽ മു​ഖം തി​രി​ച്ചി​രു​ന്ന​തി​ന്റെ നി​രാ​ശ​യു​മു​ണ്ട്. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കാ​യി പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​റ് കോ​ടി ബ​ജ​റ്റി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 300 കോ​ടി​യോ​ളം കി​ഫ്ബി​യി​ൽ ചി​ല​വി​ടു​ന്ന​താ​ണ് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്. കോ​ർ​പ​റേ​ഷ​ൻ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ശ​ക്ത​ൻ മാ​സ്റ്റ​ർ പ്ലാ​നി​നും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക്കും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നും ടൂ​റി​സം രം​ഗ​ത്ത് മു​സി​രി​സി​നും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കെ​ന്ന നേ​ട്ട​മാ​ണ് തൃ​ശൂ​രി​ന് സ്വ​ന്ത​മാ​കു​ന്ന​ത്. നി​ല​വി​ൽ അ​നു​വ​ദി​ച്ച തു​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, ഇ​പ്പോ​ൾ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ​ക്ഷി-​മൃ​ഗാ​ദി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം, ചി​കി​ത്സ തു​ട​ങ്ങി​യ​വ​ക്ക് ആ​ണ് വി​നി​യോ​ഗി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​വും ആ​റ് കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം, നി​ല​വി​ലു​ള്ള തൃ​ശൂ​ർ മൃ​ഗ​ശാ​ല​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തി​നൊ​പ്പം 7.50 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​ർ​പ​റേ​ഷ​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ശ​ക്ത​ൻ മാ​സ്റ്റ​ർ പ്ലാ​ൻ. 270 കോ​ടി ചി​ല​വി​ൽ ശ​ക്ത​ൻ ന​ഗ​റി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന മാ​സ്റ്റ​ർ പ്ലാ​നി​നാ​യി 10 കോ​ടി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു. കോ​ർ​പ്പ​റേ​ഷ​ൻ ആ​സ്ഥാ​നം അ​ട​ക്കം ശ​ക്ത​ൻ ന​ഗ​റി​ലേ​ക്ക് മാ​റു​ന്ന​താ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷം തു​ട​ക്ക​മി​ടാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​ത് ഭ​ര​ണ​സ​മി​തി. പ​ബ്ലി​ക്-​പ്രൈ​വ​റ്റ് പാ​ർ​ട്ട്ണ​ർ​ഷി​പ്പ് (പി.​പി.​പി) പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​വും ബ​ജ​റ്റി​ലെ തു​ക വ​ക​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, വ​മ്പ​ൻ പ​ദ്ധ​തി​ക​ളോ സ്വ​പ്ന പ​ദ്ധ​തി​ക​ളോ പു​തി​യ പ​ദ്ധ​തി​ക​ളോ ബ​ജ​റ്റി​ൽ ഇ​ടം നേ​ടി​യി​ട്ടി​ല്ല. ക്ഷേ​ത്ര​ന​ഗ​രി​യാ​യ ഗു​രു​വാ​യൂ​രി​നും കാ​ർ​ഷി​ക മേ​ഖ​ല​ക്കും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല. പ​ര​മ്പ​രാ​ഗ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഇ​ടം നേ​ടി​യ പൈ​തൃ​ക സാം​സ്കാ​രി​കോ​ത്സ​വ​ങ്ങ​ളി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന​ട​ക്കം തു​ക വ​ക​യി​രു​ത്തി​യെ​ന്ന് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും സ​ഹാ​യ​മൊ​ന്നും ഇ​തു​വ​രെ​യും വ​ന്നി​ല്ല.

പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​ക​ളാ​യ ബീ​ഡി, ഖാ​ദി, ചൂ​ര​ൽ, മ​ത്സ്യ​ബ​ന്ധ​ന​വും സം​സ്ക​ര​ണ​വും, ക​ശു​വ​ണ്ടി, ക​യ​ർ, ത​ഴ​പ്പാ​യ, ക​ര​കൗ​ശ​ല നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം പ​ദ്ധ​തി​യും ജി​ല്ല​ക്ക് ഗു​ണ​ക​ര​മാ​ണ്. എ​ന്നാ​ൽ, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ക​ളി​മ​ൺ​പാ​ത്ര​ങ്ങ​ൾ, മ​രം, പാ​ക്കി​ങ് കെ​യ്സ് വ്യ​വ​സാ​യം, വൈ​ര​ക്ക​ൽ പോ​ളി​ഷി​ങ് എ​ന്നി​വ ഇ​ത്ത​വ​ണ​യും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ത​വ​ണ ഇ​ടം നേ​ടി​യ തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ പ​ര​മ്പ​രാ​ഗ​ത ഉ​ത്സ​വ​ങ്ങ​ൾ​ക്കാ​യി ഇ​ത്ത​വ​ണ 9.96 കോ​ടി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് എ​ട്ട് കോ​ടി​യാ​യി​രു​ന്നു. കാ​യ​ൽ​തീ​ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, വ​ള്ളം​ക​ളി​യെ കാ​യി​ക ഇ​ന​മാ​യി ഉ​യ​ർ​ത്ത​ൽ എ​ന്നി​വ​യും കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ത​വ​ണ പ്ര​ഖ്യാ​പി​ച്ച തു​ക ഇ​നി​യും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് തൃ​ശൂ​ർ പൂ​രം സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 75 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തി​ൽ പ​ത്തു​കോ​ടി മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യി​ല​ട​ക്ക​മു​ള്ള സം​സ്ഥാ​ന വ്യാ​പ​ക​മാ​യ പ​ദ്ധ​തി​യി​ൽ ജി​ല്ല​ക്കും നേ​ട്ട​മു​ണ്ടാ​കും.

മണലൂരിൽ 175.5 കോടിയുടെ പദ്ധതികൾ

കാ​ഞ്ഞാ​ണി: മ​ണ​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 175.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന് പു​തി​യ ഓ​ഫി​സ് കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ 10 കോ​ടി, മു​ല്ല​ശ്ശേ​രി സി.​എ​ച്ച്.​സി​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ന് നാ​ല് കോ​ടി, മു​ല്ല​ശ്ശേ​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് കി​ട​ത്തി ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് നാ​ല് കോ​ടി, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ൾ, വി​ല്ലേ​ജ്ഓ​ഫി​സ്, കൃ​ഷി​ഭ​വ​ന്‍, ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 10 കോ​ടി, മു​ല്ല​ശ്ശേ​രി ക​നാ​ലി​ൽ പ​തി​യാ​ർ​കു​ള​ങ്ങ​ര പാ​ലം മു​ത​ൽ ഇ​ടി​യ​ഞ്ചി​റ​പാ​ലം വ​രെ ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും നി​ർ​മി​ക്കു​ന്ന​തി​ന് ആ​റ് കോ​ടി, വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് അ​ഞ്ച് കോ​ടി, പാ​വ​റ​ട്ടി റോ​ഡി​ൽ ചെ​യ്നേ​ജ് ക​ടാം​തോ​ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 12 കോ​ടി, പാ​വ​റ​ട്ടി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ നാ​ല് കോ​ടി, കാ​ഞ്ഞാ​ണി, വെ​ങ്കി​ട​ങ്ങ്, മു​ല്ല​ശ്ശേ​രി സെ​ന്‍റ​റു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 10 കോ​ടി, എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​ന് അ​ഞ്ച് കോ​ടി, വാ​ടാ​ന​പ്പ​ള്ളി തി​രു​ത്തി​യം​പാ​ടം ബ​ണ്ട് റോ​ഡി​ൽ മു​ട്ടു​കാ​യ​ലി​നു കു​റു​കെ​യു​ള്ള കേ​ടു​വ​ന്ന പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 2.5 കോ​ടി, ക​ണ്ടാ​ണ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്മ​ല, കി​ഴ​ക്കാ​ളൂ​ർ ത​ടാ​കം, ആ​ളൂ​ർ പു​ഴ എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക്ക് ആ​റ് കോ​ടി, എ​ള​വ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ൽ ര​ണ്ട് നി​ല​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 3.5 കോ​ടി, എ​ള​വ​ള്ളി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്ന് കോ​ടി, വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പൊ​ക്കാ​ഞ്ചേ​രി പാ​ലം പു​ന​ർ​നി​ർ​മാ​ണ​വും ടൂ​റി​സം വി​ക​സ​ന​വും മൂ​ന്ന് കോ​ടി, വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 2 ക​ട​വി​ൽ കേ​ശ​വ​ൻ മാ​സ്റ്റ​ർ റോ​ഡ് നി​ർ​മ്മാ​ണം 1.5 കോ​ടി, മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​ന് സ്ലൂ​യി​സ് നി​ർ​മാ​ണ​ത്തി​ന് ര​ണ്ട് കോ​ടി, തൃ​ശൂ​ർ - വാ​ടാ​ന​പ്പ​ള്ളി റോ​ഡി​ൽ ക​നോ​ലി​ക​നാ​ലി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം 60 കോ​ടി, പെ​രു​മ്പു​ഴ ഒ​ന്നാം പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം 12 കോ​ടി, പെ​രു​മ്പു​ഴ ര​ണ്ടാം പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം 12 കോ​ടി​യും ബ​ജ​റ്റി​ൽ ഇ​ടം നേ​ടി. 20 ശ​ത​മാ​നം തു​ക അ​നു​വ​ദി​ച്ച പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടൊ​പ്പം ടോ​ക്ക​ൺ ല​ഭി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഡി.​പി.​ആ​ർ ത​യാ​റാ​ക്കി ആ ​പ​ദ്ധ​തി​ക​ൾ കൂ​ടി ന​ട​പ്പി​ലാ​ക്കാ​നു​ള്ള എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​മെ​ന്നും മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ. അ​റി​യി​ച്ചു.

ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ന് 35 കോ​ടി, തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് 15 കോ​ടി

കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ കേ​ര​ള പ​ദ്ധ​തി​ക്കാ​യി 35 കോ​ടി രൂ​പ​യും തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 15 കോ​ടി അ​നു​വ​ദി​ച്ചു. മൂ​ന്നു​പീ​ടി​ക​യി​ലെ ട്രാ​ഫി​ക്ക് കു​രു​ക്ക് മാ​റ്റു​ന്ന​തി​ന് ര​ണ്ട് കോ​ടി രൂ​പ​യും നീ​ക്കി​വെ​ച്ചു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നാ​യി ഒ​ന്ന​ര കോ​ടി​യും എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​താം കോ​ള​നി​യി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ര​ണ്ട് കോ​ടി കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​റ​ട്ടു​വ​ഴി പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​നാ​യി നാ​ല് കോ​ടി രൂ​പ​യും മ​തി​ല​കം റെ​ജി​സ്റ്റാ​ർ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്റെ പു​ന​ർ നി​ർ​മ്മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മൂ​ന്നു​പീ​ടി​ക മാ​ർ​ക്ക​റ്റ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ബ​ജ​റ്റി​ൽ ഏ​ഴു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ജി.​എ​ൽ.​പി.​എ​സ്. വേ​ക്കോ​ട്, ജി.​എ​ഫ്. എ​ൽ.​പി.​എ​സ് പി.​വെ​മ്പ​ല്ലൂ​ർ എ​ന്നീ വി​ദ്യാ​ല​ങ്ങ​ൾ​ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​നും അ​ഴീ​ക്കോ​ട് പ​ട​ന്ന മു​ത​ൽ എ​ട​ത്തി​രു​ത്തി പാ​ല​പ്പെ​ട്ടി​റോ​ഡ് വ​രെ പോ​കു​ന്ന ഉ​ൾ​നാ​ട​ൻ ഗ്രാ​മീ​ണ റോ​ഡി​ന്റെ ന​വീ​ക​ര​ണ​ത്തി​നും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ട​ത്തി​രു​ത്തി​യി​ൽ സ്വ​യം തൊ​ഴി​ൽ വ്യ​വ​സാ​യ കേ​ന്ദ്ര​നി​ർ​മ്മാ​ണ​ത്തി​ന് ഒ​ന്ന​ര കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പി. ​വെ​മ്പ​ല്ലൂ​ർ വേ​ക്കോ​ട് സു​നാ​മി കോ​ള​നി ന​വീ​ക​രി​ക്കു​ന്ന​തി​നും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്, എ​ട​ത്തി​രു​ത്തി ഐ.​ടി.​ഐ​ക്ക് പു​തി​യ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നാ​യ് തു​ക വ​ക​യി​രു​ത്തി. ക​മ്പ​നി ക​ട​വ് ഫി​ഷ് ലാ​ന്റി​ങ്ങ് സെ​ന്റ​ർ, അ​ഴീ​ക്കോ​ട് പൂ​ച്ച​ക്ക​ട​വ് ഫി​ഷ് ലാ​ന്റി​ങ്ങ് സെ​ന്റ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നും തു​ക വ​ക​യി​രു​ത്തി​യ​താ​യി ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ അ​റി​യി​ച്ചു.

നാട്ടികക്ക് 115 കോടി

അ​ന്തി​ക്കാ​ട്: നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ 115 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വ​ക​യി​രു​ത്തി​യ​താ​യി സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. നാ​ട്ടി​ക ബീ​ച്ച് പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി ര​ണ്ട് കോ​ടി, ചേ​ർ​പ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മി​നി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം-​മൂ​ന്ന് കോ​ടി, പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട​ന്നൂ​ർ സെ​ന്റ​ർ മു​ത​ൽ വെ​ങ്ങി​ണി​ശ്ശേ​രി സെ​ന്റ​ർ വ​രെ​യു​ള്ള റോ​ഡ് ബി.​എം ആ​ൻ​ഡ് ബി.​സി പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മൂ​ന്ന് കോ​ടി രൂ​പ വ​ക​യി​രു​ത്തി. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മേ​ഖ​ല​യാ​യ പു​ള്ളി​ൽ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി ആ​ദ്യ​ഘ​ട്ടം - ന​ട​പ്പാ​ത നി​ർ​മ്മാ​ണ​ത്തി​നും, എ​ൽ.​ഇ.​ഡി . ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി ര​ണ്ട് കോ​ടി​യും അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നെ​ല്ല് സം​ഭ​ര​ണ​കേ​ന്ദ്രം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

താ​ന്ന്യം പ​ഞ്ചാ​യ​ത്തി​ൽ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ് നി​ർ​മാ​ണം, ചേ​ർ​പ്പ് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ പു​തി​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഐ.​പി. ബ്ലോ​ക്ക് ഫ്ലാ​റ്റ് ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്‌​സ്, ലാ​ബ് എ​ന്നി​വ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണം, ചേ​നം - മു​ള്ള​ക്ക​ര റോ​ഡി​ൽ ര​ണ്ട് പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം, താ​ന്ന്യം ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി കെ​ട്ടി​ട നി​ർ​മ്മാ​ണം, കു​ണ്ടോ​ളി​ക്ക​ട​വ് - പു​ള്ള് റോ​ഡ് ബി.​എം ആ​ന്‍റ് ബി.​സി ചെ​യ്ത് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ൽ, ത​ളി​ക്കു​ളം - ന​മ്പി​ക്ക​ട​വ് സ്നേ​ഹ​തീ​രം റോ​ഡ്, തേ​വ​ർ റോ​ഡ്, പെ​രി​ങ്ങോ​ട്ടു​ക​ര - കി​ഴു​പ്പി​ള്ളി​ക്ക​ര - ക​രാ​ഞ്ചി​റ -അ​ഴി​മാ​വ് ക​ട​വ് റോ​ഡ്, ശാ​സ്താം ക​ട​വ് - കോ​ട​ന്നൂ​ർ - ചാ​ക്യാ​ർ ക​ട​വ് റോ​ഡ്, എ​ന്നി​വ ബി.​എം ആ​ൻ​ഡ് ബി.​സി ചെ​യ്യ​ൽ, ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​ർ ആ​ല​പ്പാ​ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക്ഫ്ലാ​റ്റ് ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്‌​സ് ഐ.​പി ബ്ലോ​ക്ക് ലാ​ബ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം, ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട നി​ർ​മാ​ണം, നാ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ ബ്ലോ​ക്ക് നി​ർ​മാ​ണം, ചേ​ർ​പ്പ് - തൃ​പ്ര​യാ​ർ റോ​ഡ്, ക​ണ്ണോ​ളി ക്ഷേ​ത്രം മു​ത​ൽ ചി​റ​ക്ക​ൽ പാ​ലം വ​രെ റോ​ഡ് ഉ​യ​ർ​ത്തി​യു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി, ചേ​ർ​പ്പ് - തൃ​പ്ര​യാ​ർ റോ​ഡ് ബി.​സി ഓ​വ​ർ​ലേ പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ​യാ​ണ് നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​നാ​യി ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച തു​ക.

കൊടുങ്ങല്ലൂരിന് 212 കോടി

കൊ​ടു​ങ്ങ​ല്ലു​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 212 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ. മേ​ത്ത​ല ഗ​വ.​യു.​പി. സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം-​ഒ​രു കോ​ടി. കു​ണ്ടൂ​ർ ബോ​ട്ട് ജെ​ട്ടി -ചെ​മ്പോ തു​രു​ത്ത് -പാ​യം​തു​രു​ത്ത് ക​ട​വ് -കൊ​ച്ചു​ക​ട​വ് പ​രു​ത്തി​പ്പി​ള്ളി ക​ട​വ് മ​ണ​പ്പു​റം ടൂ​റി​സം പ​ദ്ധ​തി -ആ​റ് കോ​ടി. പു​ത്ത​ൻ​ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം നി​ർ​മാ​ണം -1.25 കോ​ടി. അ​ന്ന​മ​ന​ട മൂ​ഴി​ക്കു​ളം റോ​ഡ് മാ​ള അ​ന്ന​മ​ന​ട റോ​ഡ് എ​ന്നീ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി-​ആ​റ് കോ​ടി, മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രാ​മ​വി​ലാ​സം സ​ർ​ക്കാ​ർ എ​ൽ.​പി. സ്കൂ​ൾ കു​രു​വി​ല​ശ്ശേ​രി പു​തി​യ കെ​ട്ടി​ടം -1 .5 കോ​ടി, വെ​ള്ളാ​ങ്ങ​ല്ലു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൈ​ങ്ങോ​ട് ഗ​വ.​എ​ൽ.​പി.​സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം -ഒ​രു കോ​ടി, പൊ​യ്യ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം നി​ർ​മാ​ണം -1.25 കോ​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ കെ.​കെ.​ടി.​എം കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പൂ​ർ​ത്തീ​ക​ര​ണം-​ര​ണ്ട് കോ​ടി, മാ​ള​ക്ക​ട​വ് സം​ര​ക്ഷ​ണ പ​ദ്ധ​തി, ബോ​ട്ട് ജെ​ട്ടി നി​ർ​മാ​ണം, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ, കെ.​എ.​തോ​മാ​സ് മാ​സ്റ്റ​ർ സ്മാ​ര​ക രാ​ഷ്ട്രീ​യ ച​രി​ത്ര മ്യൂ​സി​യം -2.5 കോ​ടി, അ​ന്ന​മ​ന​ട പാ​ലി​പ്പു​ഴ ക​ട​വ് സ്ലു​യി​സ് കം ​ബ്രി​ഡ്ജ് -55 കോ​ടി, വെ​ള്ളാ​ങ്ങ​ല്ലു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​രൂ​പ്പ​ട​ന്ന ഗ​വ.​എ​ൽ.​പി.​സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം- ഒ​രു കോ​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി-75 കോ​ടി, മ​ണ്ഡ​ല​ത്തി​ലെ 13 റോ​ഡു​ക​ൾ ബി.​എം ആ​ന്‍റ് ബി.​സി. നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് -35 കോ​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ചി​കി​ത്സ പ്ര​വ​ർ​ത്ത​നം സ​ജ്ജീ​ക​രി​ക്ക​ൽ-5 കോ​ടി, അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം-1.25 കോ​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി കെ​ട്ടി​ടം പൂ​ർ​ത്തീ​ക​ര​ണം- അ​ഞ്ച് കോ​ടി, വെ​ള്ളാ​ങ്ങ​ല്ലു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം -5 കോ​ടി, മാ​മ്പ്ര തീ​ര​ദേ​ശം റോ​ഡ് റോ​ഡ് ഉ​യ​ർ​ത്തി റോ​ഡ് നി​ർ​മ്മാ​ണം-​നാ​ല് കോ​ടി, മാ​ള ചാ​ൽ ന​വീ​ക​ര​ണ​വും, സ്ലു​യി​സ് നി​ർ​മാ​ണ​വും-75 ല​ക്ഷം, പൊ​യ്യ -മ​ണ​ലി​ക്കാ​ട് റോ​ഡി​ലെ എ​ലി​ച്ചി​റ പാ​ലം നി​ർ​മ്മാ​ണം-2 .5 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് വ​ക​യി​രു​ത്തി​യ തു​ക.

കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഗു​ണ​ക​ര​മാ​യ ബ​ജ​റ്റ്–എം.​എ​ൽ.​എ

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യി കി​ട്ടേ​ണ്ട പ​ണം പോ​ലും ന​ൽ​കാ​തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ത്തെ സ​ഹാ​യി​ക്കു​ന്ന ജ​ന​പ്രി​യ ബ​ജ​റ്റാ​ണെ​ന്ന് വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം.​എ​ൽ എ. ​കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ശ​ക്തി​പ​ക​രു​ന്ന​തും ക്ഷേ​മ പെ​ൻ​ഷ​ൻ മു​ട​ക്ക​മി​ല്ലാ​തെ കൊ​ടു​ത്തു​കൊ​ണ്ടും ലൈ​ഫ് പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ൾ അ​നു​വ​ദി​ച്ചും ടൂ​റി​സം പ​ദ്ധ​തി​ക്ക് ഊ​ന്ന​ൽ ന​ൽ​കി കൂ​ടു​ത​ൽ വ​രു​മാ​ന​വും തൊ​ഴി​ൽ സാ​ധ്യ​ത​യും കൊ​ണ്ടു​വ​രു​ന്ന ബ​ജ​റ്റാ​ണി​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ഒ​രു പൈ​തൃ​ക ടൂ​റി​സം ഹ​ബ്ബാ​യി വ​ള​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടൂ​റി​സ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഏ​റെ ഗു​ണ​ക​ര​മാ​കും. തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ലും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും അ​ടി​സ്ഥാ​ന മേ​ഖ​ല വി​ക​സ​ന​ങ്ങ​ൾ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു

സ്വകാര്യ മേഖലയുടെ സ്വപ്ന ബജറ്റ് -ആർ.എം.പി

ത​ളി​ക്കു​ളം: സം​സ്ഥാ​ന​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യും പൊ​തു​സം​വി​ധാ​ന​ങ്ങ​ളും കു​ത്ത​ക​ക​ൾ​ക്കു തു​റ​ന്നു കൊ​ടു​ക്കു​ന സ്വ​കാ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളാ​ണ് സം​സ്ഥാ​ന ബ​ജ​റ്റി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന് ആ​ർ.​എം.​പി.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി. കേ​ര​ള​പ്പി​റ​വി മു​ത​ൽ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി വ​ള​ർ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​വും ആ​രോ​ഗ്യ മേ​ഖ​ല​യും സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​തി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടു​ള്ള ക​മ്യൂ​ണി​സ്റ്റ് - ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ളാ​കെ തി​രു​ത്തി ആ​ഗോ​ള ധ​ന​മൂ​ല​ധ​ന ശ​ക്തി​ക​ളു​ടെ വ്യ​ക്താ​ക്ക​ളാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന​തി​ന്‍റെ തു​റ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണി​ത്. പി​ണ​റാ​യി വി​ജ​യ​ൻ വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രി​ക്കെ കാ​ൻ​സ​ർ ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി പ​ണം പി​രി​ക്കാ​ൻ ലാ​വ് ലി​ൻ ക​മ്പ​നി​യു​മാ​യു​ണ്ടാ​ക്കി​യ പി​രി​വി​ന്‍റെ മാ​തൃ​ക അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ പൂ​ത്തു​ല​യു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ആ​ർ.​എം.​പി.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​എ​ൽ. സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

വ​ട​ക്കാ​ഞ്ചേ​രി​ക്ക് കു​തി​ച്ചു​യ​രാ​ൻ 88.02 കോ​ടി

വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി​ക്ക് കു​തി​ച്ചു​യ​രാ​ൻ 88.02 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ. ഒ​മ്പ​ത് പ​ദ്ധ​തി​ക​ൾ​ക്കാ​യി 11.3 കോ​ടി​യും മു​ള​ങ്കു​ന്ന​ത്തു​കാ​വ് കി​ല​ക്ക് 28 കോ​ടി​യും അ​നു​വ​ദി​ച്ചു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 28 കോ​ടി​യും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്ക് 11.5 കോ​ടി​യും, ഗ​വ. ഡെൻറ​ൽ കോ​ള​ജി​ന് അ​ഞ്ചു​കോ​ടി​യും, ഗ​വ. ന​ഴ്സി​ങ് കോ​ള​ജി​ന് 4.22 കോ​ടി​യും കൂ​ടാ​തെ 11 പ​ദ്ധ​തി​ക​ൾ കൂ​ടി ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചു. ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ് കം ​ഹെ​ല്‍ത്ത് സ​ബ് സെ​ന്റ​ര്‍ - ര​ണ്ടാം ഘ​ട്ടം (1.5 കോ​ടി), ഗ​വ. ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ന്‍ ഡി​സൈ​നി​ങ് കെ​ട്ടി​ട നി​മാ​ണം ര​ണ്ടാം ഘ​ട്ടം (1.5 കോ​ടി), വാ​ഴാ​നി-പേ​രേ​പ്പാ​റ-​ചാ​ത്ത​ന്‍ചി​റ-​പൂ​മ​ല ഡാം-​പ​ത്താ​ഴ​ക്കു​ണ്ട്- ചെ​പ്പാ​റ-വി​ല​ങ്ങ​ന്‍-​കോ​ള്‍ ലാ​ന്റ് വ​ട​ക്കാ​ഞ്ചേ​രി ടൂ​റി​സം ഇ​ട​നാ​ഴി - ഒ​ന്നാം ഘ​ട്ടം (1.5 കോ​ടി), വ​ട​ക്കാ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍ഡ് വി​പു​ലീ​ക​ര​ണം (1.5 കോ​ടി), അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചി​റ്റി​ല​പ്പി​ള്ളി ഗ്രൗ​ണ്ട് മ​ള്‍ട്ടി പ​ര്‍പ്പ​സ് സ്പോ​ര്‍ട്സ് ഇ​ന്‍ഡോ​ര്‍ ഹാ​ള്‍ (ഒ​രു കോ​ടി), തെ​ക്കും​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​ന്നം​പ​റ​മ്പ് ഗ്രൗ​ണ്ട്‌ (ഒ​രു കോ​ടി), കോ​ല​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ക്ക​ത്തോ​പ്പ് ഗ്രൗ​ണ്ട്‌ (ഒ​രു കോ​ടി), ഗ​വ. യു.​പി സ്കൂ​ള്‍ വ​ര​ടി​യം കെ​ട്ടി​ടം (1.5 കോ​ടി), കൈ​പ്പ​റ​മ്പ്- പ​റ​പ്പൂ​ര്‍ റോ​ഡി​ല്‍ തോ​ളൂ​ര്‍ പാ​ലം പു​ന​ര്‍ നി​ർ​മാ​ണം (80 ല​ക്ഷം), കി​ല​യി​ൽ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സി​ൽ പി.​ജി കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തി​നും ജെ​ൻ​ഡ​ർ സ്റ്റ​ഡീ​സ് വി​ഭാ​ഗം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും തു​ക അ​നു​വ​ദി​ച്ചു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 28 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക​മാ​യി ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന് 4.5 കോ​ടി, സ്ട്രോ​ക്ക് യൂ​നി​റ്റ് ആ​രം​ഭി​ക്കാ​ൻ ഒ​രു കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്കാ​ഞ്ചേ​രി പി.​ഡ​ബ്ല്യു.​ഡി റെ​സ്റ്റ് ഹൗ​സ് കാ​ന്റീ​ന്‍ ബ്ലോ​ക്ക് നി​ർ‍മാ​ണം (70 ല​ക്ഷം), ഗ​വ. യു.​പി സ്കൂ​ള്‍ പാ​ര്‍ളി​ക്കാ​ട് (1.5 കോ​ടി), വ​ട​ക്കാ​ഞ്ചേ​രി- കു​മ്പ​ള​ങ്ങാ​ട് റോ​ഡ്‌ ബി.​എം ആ​ൻ​ഡ് ബി.​സി (3.5 കോ​ടി), പാ​ര്‍ളി​ക്കാ​ട്- കു​മ്പ​ള​ങ്ങാ​ട് റോ​ഡ്‌ വ​രെ ബി.​എം ആ​ൻ​ഡ് ബി.​സി (3.5 കോ​ടി), വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി സ​മു​ച്ച​യം (10 കോ​ടി), വ​ട​ക്കാ​ഞ്ചേ​രി പു​ഴ ഓ​ട്ടു​പാ​റ പാ​ലം (7.5 കോ​ടി), തോ​ളൂ​ര്‍ ചി​റ നി​ർ​മാ​ണം ര​ണ്ടാം ഘ​ട്ടം (ര​ണ്ട് കോ​ടി), കൊ​ടു​ങ്ങ​ല്ലൂ​ര്‍-​ഷൊ​ര്‍ണൂ​ര്‍ റോ​ഡി​ല്‍ ഓ​ട്ടു​പാ​റ വാ​ഴാ​നി റോ​ഡ്‌ ജ​ങ്ഷ​ന്‍, കു​ന്ന​കു​ളം റോ​ഡ്‌ ജ​ങ്ഷ​നു​ക​ളു​ടെ വി​ക​സ​നം - പ്രാ​രം​ഭ ന​ട​പ​ടി​ക​ളും സ്ഥ​ല​മെ​ടു​പ്പും ര​ണ്ടാം ഘ​ട്ടം (10 കോ​ടി), വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി ഐ.​പി ബ്ലോ​ക്ക് ബി​ല്‍ഡി​ങ് നി​ര്‍മാ​ണം -ര​ണ്ടാം ഘ​ട്ടം (15 കോ​ടി), വ​ട​ക്കാ​ഞ്ചേ​രി ക​ള്‍ച്ച​റ​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​ര്‍ നി​ർ​മാ​ണം ര​ണ്ടാം ഘ​ട്ടം (എ​ട്ട് കോ​ടി), അ​മ​ല ന​ഗ​ര്‍ സ്ത്രീ ​സൗ​ഹൃ​ദ അ​മെ​നി​റ്റി സെ​ന്റ​ര്‍ - ര​ണ്ടാം ഘ​ട്ടം (നാ​ല് കോ​ടി).

ഗു​രു​വാ​യൂ​രി​ന് 296.1 കോ​ടി

ചാ​വ​ക്കാ​ട്: ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് 296.1 കോ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ച് ബ​ജ​റ്റ്. അ​ണ്ട​ത്തോ​ട് ഗ​വ. എ​ൽ.​പി സ്കൂ​ൾ, ഇ​ര​ട്ട​പ്പു​ഴ ഗ​വ. എ​ൽ.​പി സ്കൂ​ൾ, ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ, ചാ​വ​ക്കാ​ട് പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സ്, പൂ​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ര​ണ്ട് കോ​ടി വീ​ത​മാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. ഒ​രു കോ​ടി ചെ​ല​വി​ൽ പു​ന്ന​യൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കും.

ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ പ​ര​പ്പി​ൽ താ​ഴ​ത്ത് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ 12 കോ​ടി​യും ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന് 40 കോ​ടി​യു​മു​ണ്ട്. മ​മ്മി​യൂ​ർ ജ​ങ്ഷ​നി​ൽ മേൽപാലം നി​ർ​മി​ക്കാ​നും 40 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ചാ​വ​ക്കാ​ട് കു​ന്നം​കു​ളം റോ​ഡ് സ്ഥ​ല​മേ​റ്റെ​ടു​ത്ത് വീ​തി കൂ​ട്ടു​ന്ന​തി​ന് 25 കോ​ടി​യും ക​റു​ക​മാ​ട് പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 13.6 കോ​ടി, അ​ണ്ട​ത്തോ​ട് പാ​ല​ത്തി​ന് 43.5 കോ​ടി, ചാ​വ​ക്കാ​ട് പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 15 കോ​ടി​യും ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ചി​ടു​ണ്ട്. മ​ത്സ്യ​മേ​ഖ​ല​യി​ൽ മു​ന​ക്ക​ക്ക​ട​വ് ഫി​ഷ് ലാ​ൻ​ഡി​ങ് സെൻറ​ർ സ്ഥ​ല​മേ​റ്റെ​ടു​ത്തു​ള്ള വി​പു​ലീ​ക​ര​ണ​ത്തി​ന് ഏ​ഴ് കോ​ടി​യു​ണ്ട്. രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം നേ​രി​ടു​ന്ന ക​ട​പ്പു​റം വെ​ളി​ച്ചെ​ണ്ണ​പ്പ​ടി, അ​ഞ്ച​ങ്ങാ​ടി വ​ള​വ്, മു​ന​ക്ക​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 20 കോ​ടി ചെ​ല​വി​ട്ട് തൊ​ട്ടാ​പ്പ് ലൈ​റ്റ് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്രോ​യി​ൻ നി​ർ​മി​ക്കും.

ബ്ലാ​ങ്ങാ​ട് ബീ​ച്ച് ടൂ​റി​സ​ത്തി​ന് 10 കോ​ടി​യും ബ്ലാ​ങ്ങാ​ട് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ സ്ഥ​ല​ത്ത് ഫി​ഷ​റീ​സ് ട​വ​ർ, മ​ത്സ്യ ഭ​വ​ൻ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​ക്ക് 10 കോ​ടി​യും ചേ​റ്റു​വ റോ​ഡി​ൽ മൂ​ന്നാം​ക​ല്ല് പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 25 കോ​ടി​യും ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ്ഥ​ല​മെ​ടു​പ്പു​ൾ​പ്പെ​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് എ​ട്ട് കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

തൃ​ശൂ​രി​ന് 51 കോ​ടി; ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് വി​ക​സ​ന​ത്തി​ന് ര​ണ്ട് കോ​ടി

തൃ​ശൂ​ർ: ബ​ജ​റ്റി​ൽ തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് 51 കോ​ടി​ക​ളു​ടെ പ​ദ്ധ​തി. ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 10 കോ​ടി, ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് വി​ക​സ​നം ഒ​ന്നാം ഘ​ട്ട​ത്തി​ന് ര​ണ്ട് കോ​ടി, വി​യ്യൂ​ർ-​താ​ണി​ക്കു​ടം മോ​ഡ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ര​ണ്ട​ര കോ​ടി, ചി​യ്യാ​രം ക​ണ്‍വെ​ര്‍ട്ട് റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ഒ​രു കോ​ടി, തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ.​പി ബ്ലോ​ക്ക് മൂ​ന്നാം​നി​ല നി​ർ​മാ​ണം ഒ​ന്ന​ര കോ​ടി, പ​റ​വ​ട്ടാ​നി സ്റ്റേ​ഡി​യം, തൃ​ശൂ​ർ ഗാ​ല​റി വി​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് മൂ​ന്ന് കോ​ടി, കു​ട്ട​നെ​ല്ലൂ​ർ കോ​ള​ജ് ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം മൂ​ന്ന് കോ​ടി, പൊ​ലീ​സ് അ​ക്കാ​ദ​മി -കു​റ്റു​മു​ക്ക് റോ​ഡ് ന​വീ​ക​ര​ണം ഒ​ന്ന​ര കോ​ടി, ക​ല​ക്ട​റേ​റ്റ് അ​ന​ക്‌​സ് ബ്ലോ​ക്ക് നി​ർ​മാ​ണം ര​ണ്ട​ര കോ​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ -ഷൊ​ർ​ണൂ​ർ റോ​ഡി​ൽ ത​ക​ർ​ന്ന കാ​ന​യു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​റ് കോ​ടി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വി​സ് അ​ക്കാ​ദ​മി വി​യ്യൂ​ർ, തൃ​ശൂ​ർ അ​ന​ക്‌​സ് ബ്ലോ​ക്ക് നി​ർ​മാ​ണം 2.30 കോ​ടി, എ​ക്സൈ​സ് ട​വ​ർ ഒ​ള​രി ര​ണ്ടാം ഘ​ട്ടം അ​ഞ്ച് കോ​ടി, പ​റ​വ​ട്ടാ​നി സ്റ്റേ​ഡി​യം ടെ​ന്നീ​സ് കോ​ർ​ട്ട് ബ്ലോ​ക്ക് പാ​വി​ങ്‌ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഒ​രു കോ​ടി, ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് -ഉ​ൾ​റോ​ഡു​ക​ളു​ടെ​യും ന​ട​പ്പാ​ത​യു​ടെ​യും നി​ർ​മാ​ണം അ​ഞ്ച് കോ​ടി, പ​റ​വ​ട്ടാ​നി സ്റ്റേ​ഡി​യം പാ​ർ​ക്കി​ങ് ഏ​രി​യ നി​ർ​മാ​ണം അ​ഞ്ച് കോ​ടി എ​ന്നി​വ വ​ക​യി​രു​ത്തി​യ​താ​യി പി. ​ബാ​ല​ച​ന്ദ്ര​ൻ എം.​എ​ൽ.​അ​റി​യി​ച്ചു.

ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ല​ത്തി​ന് 12 കോ​ടി

കു​ന്നം​കു​ളം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കു​ന്നം​കു​ളം മ​ണ്ഡ​ല​ത്തി​ലെ കാ​ട്ട​കാ​മ്പാ​ല്‍ ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ 12 കോ​ടി അ​നു​വ​ദി​ച്ചു. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യെ​യും കാ​ട്ട​കാ​മ്പാ​ൽ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പെ​ങ്ങാ​മു​ക്കി​ലെ പ്ര​ധാ​ന റോ​ഡി​ലാ​ണ് ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം. എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി നാ​ട്ടു​കാ​രു​ടെ ദീ​ര്‍ഘ​നാ​ള​ത്തെ ആ​വ​ശ്യം ഇ​തോ​ടെ നി​റ​വേ​റു​ക​യാ​ണ്. 1962ലാ​ണ് നി​ല​വി​ലെ ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം പ​ണി​ത​ത്. വീ​തി കു​റ​ഞ്ഞ പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്തി​ല്‍ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച നി​ല​യി​ലാ​ണ്.

ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ന് 160 കോ​ടി

ഒ​ല്ലൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 160 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചു. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍ക്ക് അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ആ​റ് കോ​ടി​യും ന​ട​ത്ത​റ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന് നാ​ല് കോ​ടി​യും പീ​ച്ചി ഗ​വ. എച്ച്.എസ്.എസ് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് മൂ​ന്ന് കോ​ടി​യും വ​ക​യി​രു​ത്തി. പു​ത്തൂ​രി​ൽ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ്, സെൻറ​ർ വി​ക​സ​നം, കാ​യ​ൽ ടൂ​റി​സം, വി​വി​ധ റോ​ഡു​ക​ളു​ടെ വി​ക​സ​നം, പ​ഞ്ച​ായ​ത്തി​ന് പു​തി​യ കെ​ട്ടി​ടം എ​ന്നി​വ​ക്കായി 49 കോ​ടിയാ​ണ് വ​ക​യി​രു​ത്തി​യ​ത്. പു​ല്ലു​കു​ളം ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക്ക് മൂ​ന്ന് കോ​ടി​യും റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 37 കേ​ാടി​യും, ചു​വ​ന്ന മ​ണ്ണ് ഫ​യ​ർ സ്റ്റേ​ഷ​ന് 10 കോ​ടി​യും, പീ​ച്ചി ടൂ​റി​സം വി​ക​സ​ന​ത്തി​ന് 10 കോ​ടി​യും, ഐ.​ടി.​ഐ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 10 കോ​ടി​യും ഒ​ല്ലൂ​ർ സെൻറ​ർ വി​ക​സ​ന​ത്തി​ന് 25 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഇരിങ്ങാലക്കുടക്ക് 44.7 കോടി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടിയുടെ പദ്ധതികളാണ് ലഭിച്ചതെന്ന് മന്ത്രിയും നിയോജക മണ്ഡലം എം.എൽ.എയുമായ ഡോ. ആർ ബിന്ദു. കാട്ടൂർ പഞ്ചായത്തില്‍ മിനിസിവിൽ സ്റ്റേഷൻ-10 കോടി, കല്ലേറ്റുംകര നിപ്മറിന്-12.5 കോടി, കേരള ഫീഡ്സിന് 16.2 കോടി, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന കളത്തുംപടി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണത്തിനായി രണ്ട് കോടി, വെള്ളാനി പുളിയംപാടത്തിന്റെ സമഗ്ര വികസനത്തിന് മൂന്ന് കോടി, കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നവീകരണത്തിന് ഒരു കോടിയും ബജറ്റിൽ അനുവദിച്ചു.

ഇരിങ്ങാലക്കുട സാംസ്‌കാരിക സമുച്ചയം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം, കൊരിമ്പിശേരിയിൽ അഗ്രോപാർക്ക്, പുല്ലൂർ-ഊരകം- കല്ലംകുന്ന് റോഡ് നവീകരണം, കെ എൽ ഡി സി കനാൽ-ഷൺമുഖം കനാൽ സംയോജനം, ആളൂരിൽ കമ്മ്യൂണിറ്റി ഹാൾ, താണിശ്ശേരി കെ എൽ ഡി സി കനാലിൽ ബോട്ടിംഗ്, ഓപ്പൺ ജിം, താണിശ്ശേരി കെ.എൽ.ഡി.സി കനാലിൽ ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയർത്തി കാന നിർമാണം, സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുട, താണിശ്ശേരി ശാന്തിപാലം വീതികൂട്ടി പുനർനിർമ്മാണം, കാറളം ആലൂക്കകടവ്, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട മുതൽ പൂച്ചക്കുളം വരെയുള്ള റോഡ് നവീകരണം, കടുപ്പശ്ശേരിയിൽ സാംസ്‌കാരിക സമുച്ചയം, നന്തി ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ചാലക്കുടിക്ക് 128 കോടി

ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിൽ 128 കോടി രൂപയുടെ പദ്ധതികൾ. പട്ടികജാതി വകുപ്പിന് കീഴിലുള്ള വി.ആർ.പുരം ഐ.ടി.ഐയിൽ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നതിന് 3.5 കോടിയും കോടശ്ശേരി പഞ്ചായത്തിലെ ചട്ടികുളം ട്രാംവേ റോഡ് നിർമാണത്തിനായി രണ്ട് കോടിയും വകയിരുത്തിയിട്ടുണ്ട്.

ചാലക്കുടിയിലുള്ള കാലിക്കറ്റ് സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിന് പുതിയ കെട്ടിടം നിർമാണം (അഞ്ച് കോടി), ചാലക്കുടി ഗവ. ടി.ടി.ഐയിൽ പുതിയ കെട്ടിട നിർമാണം (രണ്ട് കോടി), ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമാണം (8.5 കോടി), അതിരപ്പിള്ളി വാഴച്ചാൽ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യവികസനം (10 കോടി), ചാലക്കുടിയിലെ കലാഭവൻ മണി പാർക്ക് രണ്ടാംഘട്ട വികസനം (10 കോടി), വാഴച്ചാൽ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിട നിർമാണം (2.5 കോടി), കൊടകര മാർക്കറ്റ് നവീകരണം (3 കോടി), കൊരട്ടി വെറ്ററിനറി ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കെട്ടിട നിർമാണം (2 കോടി), ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജിൽ ഗ്രൗണ്ടും പവലിയനും നിർമാണം (അഞ്ച് കോടി), ചാലക്കുടി ഫയർ ഫോഴ്സ് ഓഫിസിന് പുതിയ കെട്ടിടം (അഞ്ച് കോടി), ചാലക്കുടി സബ് ട്രഷറിക്ക് പുതിയ കെട്ടിട നിർമാണം (രണ്ട് കോടി), പേരാമ്പ്ര ആയുർവേദ ആശുപത്രിക്ക് ഒ.പി. ബ്ലോക്ക് നിർമാണം (1.5 കോടി), പറയൻതോടിന്റെയും കൈവഴികളുടെയും ഒന്നാംഘട്ട നവീകരണം (രണ്ട് കോടി), കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപുഴക്ക് കുറുകെ തൈക്കൂട്ടം കടവിൽ പാലം നിർമാണം (28 കോടി), മേലൂർ-പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടി പുഴയിൽ കയ്യാണിക്കടവിൽ ചെക്ക് ഡാം നിർമാണം (28 കോടി), ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമാ കെയർ യൂനിറ്റിന്റെ ഒന്നാംഘട്ട നിർമാണ പൂർത്തീകരണം (രണ്ട് കോടി), ചാലക്കുടി പുഴയോട് ചേർന്നുള്ള ആറങ്ങാലി കടവ് സംരക്ഷണം (മൂന്ന് കോടി), കാടുകുറ്റി പഞ്ചായത്തിലെ കണിച്ചന്തുറയിൽ ഓക്സ്ബോ തടാകം പാർശ്വഭിത്തി കെട്ടി സംരക്ഷണം (മൂന്ന് കോടി) തുടങ്ങിയവയാണ് ബഡ്ജറ്റിൽ അംഗീകാരം ലഭിച്ച മറ്റ് പ്രവൃത്തികൾ.

പുതുക്കാടിന് 10 കോടി

ആമ്പല്ലൂർ: സംസ്ഥാന ബജറ്റിൽ പുതുക്കാട് മണ്ഡലത്തിലെ വിവിധ മേഖലകളുടെ വികസനങ്ങൾക്കായി 10 കോടി. ചെങ്ങാലൂർ-മണ്ണംപ്പട്ട-മാവിൻചുവട് റോഡ് ബി.എം ആന്‍റ് ബി.സി. നവീകരണം (അഞ്ച് കോടി), വല്ലച്ചിറ ഗവ. യു.പി.എസ് പുതിയ കെട്ടിടം (ഒരു കോടി), കന്നാട്ടുപാടം ഗവ.എച്ച്.എസ് എസിലെ എൽ.പി വിഭാഗം കെട്ടിടം (ഒരു കോടി), വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ/ കൺവെൻഷൻ സെന്റർ (രണ്ട് കോടി), തൃക്കൂർ പഞ്ചായത്തിൽ ക്രിമിറ്റോറിയം നിർമാണം (ഒരു കോടി) എന്നിവക്കാണ് ബജറ്റിൽ തുക നീക്കി വെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsKerala Budget 2024
News Summary - kerala state budget 2024- thrissur
Next Story