പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ദാന പദ്ധതി; വരുമാനപരിധി ഉയർത്തി
text_fieldsതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുളള നിയമനം സംബന്ധിച്ച് അപേക്ഷിക്കുന്നതിനുളള വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴില്‍ 2005 ജൂണ്‍ മുതല്‍ വിവിധ തസ്തകികളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 13 പേരുടെ സേവനം 2006 ജൂൺ ഒന്നു മുതല്‍ പ്രാബല്യത്തോടെ ക്രമപ്പെടുത്തും.
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കെതിരെയുളള അക്രമങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അതിവേഗം വിചാരണ ചെയ്യുന്നതിന് എല്ലാ ജില്ലയിലും ഓരോ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ പ്രത്യേക കോടതികളായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുക്കാനും യോഗത്തിൽ തീരുമാനമായി.
കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തില്‍ ഭാവിയില്‍ ഒഴിവുവരുന്ന രണ്ട് ഓഫീസ് അറ്റന്‍ഡൻറ് തസ്തികകള്‍ നിര്‍ത്തലാക്കി നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തലത്തില്‍ ഒരു ലോ ഓഫീസര്‍ തസ്തിക സൃഷ്ടിക്കാനും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ മൈക്രോബയോളജിയില്‍ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിന്‍റെ സ്ഥിരം തസ്തിക സൃഷിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.