Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന സി.ബി.എസ്.ഇ...

സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം

text_fields
bookmark_border
സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം
cancel

കാ​ല​ടി: സം​സ്ഥാ​ന സി.​ബി.​എ​സ്.​ഇ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കി​രീ​ട​ത്തി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. സ​മാ​പ​ന​ത്തി​ന് ഒ​രു​ദി​നം മാ​ത്രം ശേ​ഷി​ക്കെ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ സ​ഹോ​ദ​യ​ക​ൾ ത​മ്മി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണ്. ആ​ദ്യ ദി​നം മു​ന്നി​ട്ടു​നി​ന്ന കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ സോ​ണി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി 679 പോ​യ​ന്‍റോ​ടെ തൃ​ശൂ​ർ സ​ഹോ​ദ​യ​യാ​ണ് മു​ന്നി​ൽ. ആ​ദ്യ​ദി​നം പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ലാ​യി​രു​ന്നു തൃ​ശൂ​ർ. കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ​ക്ക്​ 621 പോ​യ​ന്റാ​ണു​ള്ള​ത്. മ​ല​ബാ​ർ സ​ഹോ​ദ​യ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത് -612 പോ​യ​ന്‍റ്.

കോ​ട്ട​യം സ​ഹോ​ദ​യ (588), കൊ​ച്ചി സ​ഹോ​ദ​യ (550), പാ​ല​ക്കാ​ട് സ​ഹോ​ദ​യ (545), ക​ണ്ണൂ​ർ സ​ഹോ​ദ​യ (529), വേ​ണാ​ട് സ​ഹോ​ദ​യ (518) സോ​ണു​ക​ളാ​ണ് യ​ഥാ​ക്ര​മം പോ​യ​ന്റ് നി​ല. സ്കൂ​ളു​ക​ളി​ൽ കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ളാ​ണ് മു​ന്നി​ൽ -82 പോ​യ​ന്‍റ്. ആ​ദ്യ ദി​നം ര​ണ്ടാം സ്ഥാ​ന​ത്ത് ഒ​തു​ങ്ങി​യ സ്കൂ​ൾ നാ​ല് കാ​റ്റ​ഗ​റി​ക​ളി​ൽ നി​ന്നാ​യി 56 പോ​യ​ന്‍റ്​ നേ​ടി​യാ​ണ് മു​ന്നി​ലേ​ക്ക് കു​തി​ച്ച​ത്. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സി.​എം.​ഐ പ​ബ്ലി​ക് സ്കൂ​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ -42 പോ​യ​ന്‍റ്. വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഗ്രീ​ൻ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ളാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത് -36 പോ​യ​ന്‍റ്. ആ​തി​ഥേ​യ​രാ​യ കാ​ല​ടി ശ്രീ​ശാ​ര​ദ വി​ദ്യാ​ല​യ​യാ​ണ് നാ​ലാം സ്ഥാ​ന​ത്ത് -30 പോ​യ​ന്‍റ്. മാ​പ്പി​ള ക​ല​ക​ള​ട​ക്കം ജ​ന​പ്രി​യ ഇ​ന​ങ്ങ​ൾ വേ​ദി​യി​ലെ​ത്തു​ന്ന സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച 34 മ​ത്സ​ര​ങ്ങ​ളാ​ണ് ശേ​ഷി​ക്കു​ന്ന​ത്. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ സ​മാ​പ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര​താ​രം ര​ജീ​ഷ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബെ​ന്നി ബ​ഹ​നാ​ൻ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE Arts FestivalKerala State CBSE Kalotsav
Next Story