Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാലത്തായി കേസ്​: പെൺകുഞ്ഞിന്​ ധനസഹായം നൽകണമെന്ന് ബാലാവകാശ കമീഷൻ
cancel
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി കേസ്​:...

പാലത്തായി കേസ്​: പെൺകുഞ്ഞിന്​ ധനസഹായം നൽകണമെന്ന് ബാലാവകാശ കമീഷൻ

text_fields
bookmark_border

തിരുവനന്തപുരം: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ. അന്വേഷണ ഉദ്യോഗസ്​ഥർ തങ്ങളെ വിശ്വസിക്കുന്നില്ലെന്ന കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും പരാതിയെക്കുറിച്ച് അന്വേഷിക്കും. തലശ്ശേരി കോടതി ബൈസെൻറിനറി ഹാളിൽ കമീഷൻ നടത്തിയ സിറ്റിങ്ങിന്​ മുന്നോടിയായി കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതായും ചെയർമാൻ അറിയിച്ചു. കമീഷൻ അംഗം പി.പി. ശ്യാമളാദേവി പങ്കെടുത്തു.

കേസ്​ നേരത്തേ അന്വേഷിച്ച നിലവിലെ ചേവായൂർ സി.ഐ ടി.പി. ശ്രീജിത്ത്, നിലവിൽ അന്വേഷിക്കുന്ന കാസർകോട്​ ൈക്രംബ്രാഞ്ച് ഉദ്യോഗസ്​ഥൻ ടി. മധുസൂദനൻ എന്നിവരുടെ മൊഴി കമീഷൻ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നൂറോളം സാക്ഷികളെ ചോദ്യംചെയ്തതായി അന്വേഷണ ഉദ്യോഗസ്​ഥർ കമീഷൻ മുമ്പാകെ മൊഴി നൽകി. അന്വേഷണം പൂർത്തിയായില്ലെന്നും നടന്നുവരികയാണെന്നും ഉദ്യോഗസ്​ഥർ അറിയിച്ചു.

കുട്ടിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്​ഥർ അറിയിച്ചതായി കമീഷൻ ചെയർമാൻ പറഞ്ഞു. അതേസമയം, കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായാണ് ഡോക്ടറുടെ മൊഴി. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാനൂർ സി.ഐ ഫായിസലിയുടെ മൊഴികൂടി രേഖപ്പെടുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palathayi caseCouncil for Child Welfare
Next Story