ആ 12 കോടിയുടെ ഭാഗ്യവാൻ ഇതാ ഇവിടെ...
text_fieldsപുനലൂർ: ബൈക്കിൽ കറങ്ങി ഭാഗ്യം വിറ്റ ചെങ്കോട്ടക്കാരൻ ഷറഫുദ്ദീൻ 12 കോടിയുടെ ബംബർ വിജയി. സംസ്ഥാന സർക്കാറിെൻറ ക്രിസ്മസ്-പുതുവത്സര ബംബർ ഭാഗ്യക്കുറിയിൽ വിൽക്കാതിരുന്ന ടിക്കറ്റാണ് ചെങ്കോട്ട ഇരവിയധർമപുരം സ്വദേശി ഷറഫുദ്ദീനെ കോടീശ്വരനാക്കിയത്. ഗൾഫിൽനിന്ന് മടങ്ങിയ വന്ന ശേഷം നാലു വർഷമായി ഭാഗ്യക്കുറി വിൽക്കുകയാണ്.
ആര്യങ്കാവിലെ ഭരണി ലോട്ടറി ഏജൻസിയിൽനിന്ന് വിൽപനക്ക് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്. തിരുവനന്തപുരത്ത് വിറ്റ എക്സ്.ജി 358753 എന്ന ടിക്കറ്റാണ് സമ്മാനാർഹനാക്കിയത്. ചൊവ്വാഴ്ച തിരുവനന്തപുരം ഭാഗ്യക്കുറി ഓഫിസിലെത്തി സമ്മാനാർഹമായ ഭാഗ്യക്കുറി കൈമാറി. ഏജൻസി കമീഷനും നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.