‘മുസ്ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഭരണകർത്താക്കൾ ഉപദേശം തേടണം’
text_fieldsമലപ്പുറം: മുസ്ലിം സമുദായത്തെയും പൊതുസമൂഹത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ ഭരണകർത്താക്കൾ പണ്ഡിേതാപദേശം തേടണമെന്ന് കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ നടത്തിയ രണ്ടാം ഉലമ മജ്ലിസ് അഭിപ്രായപ്പെട്ടു. സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ സി.കെ. മുഹമ്മദ് അസ്ഗർ മൗലവി ഉദ്ഘാടനം ചെയ്തു. പി.എം. സലീം വഹബി ഉപ്പട്ടി, അഹ്മദ് ബാഖവി അരൂർ, എ.വി. മുഹ്യുദ്ദീൻ കുട്ടി മന്നാനി മൂന്നിയൂർ, സ്വദഖത്തുല്ല മുഈനി കാടാമ്പുഴ, അലി ഹസൻ മുസ്ലിയാർ പൊൻമള, കെ.യു. ഇസ്ഹാഖ് ഫലാഹി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ യു. അബ്ദുറഹീം മൗലവി അധ്യക്ഷത വഹിച്ചു. കെ.കെ. കുഞ്ഞാലി മുസ്ലിയാർ, മൗലാന നജീബ് മൗലവി, കെ.എ. സമദ് മൗലവി മണ്ണാർമല, അശ്റഫ് ബാഹസൻ തങ്ങൾ, പാണക്കാട് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, ഹാശീം ബാഫഖി തങ്ങൾ, ഹസൻ സഖാഫ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, മുജീബ് വഹബി നാദാപുരം, അശ്റഫ് ബാഖവി ഒടിയപ്പാറ സംസാരിച്ചു. ജംഇയ്യതുൽ ഉലമയുടെ നയരേഖ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി അവതരിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.