ജോലി വേണോ, ഒറ്റ ക്ലിക്ക് മതി
text_fieldsകൊല്ലം: ഒരു ജോലി തേടി മുട്ടാത്ത വാതിലുകളില്ല... എന്നൊന്നും ഇനി പറയേണ്ട. നിങ്ങളുടെ യോഗ് യതക്കനുസരിച്ചുള്ള ജോലി ഉടൻ ലഭിക്കണോ... ഒരു ക്ലിക്ക് മതി. സാമൂഹികനീതി വകുപ്പിെൻറ സ് റ്റേറ്റ് ജോബ് പോർട്ടലാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെയും സ്വകാര്യ തൊഴിൽദാതാ ക്കളെയും ഒരു കുടക്കീഴിൽ എത്തിക്കുന്നത്. www.statejobportal.kerala.gov.in ഏകജാലക സംവിധാനത്തിലൂടെയാണ് ഏത് മേഖലയിലും ജോലി അവസരങ്ങൾ തുറന്നിടുന്നത്. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പോർട്ടലിൽ പ്രവേശിച്ചാൽ നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലകളിലെയും ഒഴിവുകളുടെ വിവരം സൈറ്റിൽനിന്ന് ലഭിക്കും. ഒഴിവുകളുടെ എണ്ണത്തിനനുസരിച്ച് അപേക്ഷിക്കുന്നവർക്ക് ജോലി ലഭിക്കും. വിവിധ കമ്പനികളുടെ നിലവിലുള്ള ഒഴിവുകളുടെ സ്ഥിതിയും അറിയാൻ കഴിയും.
പ്രമുഖ മുൻനിര കമ്പനികളും ഇൗ സംവിധാനത്തിന് കീഴിലുണ്ട്. ഒരോ നൈപുണിക്കനുസരിച്ച് ജോലിനേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഓരോ തൊഴിലന്വേഷകനും ഇഷ്ടമുള്ള തൊഴിൽ കണ്ടെത്താനും തൊഴിൽദാതാവിന് അനുയോജ്യരായ ഉദ്യോഗാർഥിയെ കണ്ടെത്താനും സാധിക്കും. ദൈനംദിന ഗാർഹിക, വ്യവസായ ആവശ്യങ്ങൾക്ക് വിദഗ്ധരായവരുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനുള്ള സംവിധാനവും കെൽട്രോണിെൻറ സഹായത്തോടെ അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. www.keralaskillregistry.com പോർട്ടലിലൂടെയാണ് ഗാർഹിക വ്യവസായിക ആവശ്യങ്ങൾക്ക് വിദഗ്ദരുടെ സേവനം ലഭിക്കുക.
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെയും മറ്റ് സേവനദാതാക്കളെയും തൊഴിൽ വൈദഗ്ധ്യമുള്ള വ്യക്തികളെ രജിസ്റ്റർ ചെയ്യിക്കുന്നതിന് ഓരോ ജില്ലയിലെയും സാമൂഹികനീതി ഓഫിസർ, പ്രബേഷൻ ഓഫിസർ, ക്ഷേമ സ്ഥാപന സൂപ്രണ്ട് എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രണ്ട് പോർട്ടലുകളുടെയും പ്രയോജനം അർഹരായവർക്ക് ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും വിപുലമായ പ്രചാരണവും നടത്തണമെന്നും സാമൂഹികനീതി ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.