കുടിയൻമാർക്ക് ഇരുട്ടടി: സംസ്ഥാനത്ത് ഇന്നുമുതൽ മദ്യത്തിനു വില വർധിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വിലകൂട്ടി. വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തുരൂപ മുതല്‍ 20 രൂപവരെയാണ് വര്‍ധന. മദ്യത്തിന് വില്പന നികുതി കൂട്ടാൻ നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം രാത്രി ഒപ്പിട്ടതിന് പിന്നാലെയാണ് വില കൂട്ടിയത്. ബിയറിന്റെയും വൈനിന്റെയും വില വര്‍ധന ഞായറാഴ്ച പ്രാബല്യത്തില്‍ വരും.
ജനുവരി ഒന്നുമുതല്‍ കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്ന വില മുന്നറിയിപ്പില്ലാതെയാണ് വർധിപ്പിച്ചത്. രാവിലെ മദ്യം വാങ്ങാൻ കൗണ്ടറിന് മുന്നിലെത്തിയപ്പോഴാണ് പലരും വില വര്‍ധിച്ച കാര്യം അറിയുന്നത്. നാലു ശതമാനം നികുതി വർധിപ്പിക്കാൻ തീരുമാനിച്ചതോടെ ബ്രാന്ഡുകളനുസരിച്ച് പത്തുമുതല്‍ 20 രൂപ വരെയാണ് വർധന.
മദ്യക്കമ്പനികള്‍ നല്‍കിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കിയതിലൂടെ വന്ന 195 കോടി രൂപയുടെ നഷ്ടം ഒഴിവാക്കാനാണ് വില വര്‍ധിപ്പിച്ചത്. വിലവര്‍ധന കഴിഞ്ഞദിവസം രാത്രി ക്രമപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് ബിയര്‍, വൈന്‍ വിലവര്‍ധന ഇന്നത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.