ബസുടമയുടെ ആത്മഹത്യക്ക് കാരണം സർക്കാർ: ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ
text_fieldsകോഴിക്കോട്: വയനാട്ടിൽ രാജമണി എന്ന ബസുടമ കടബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊതുഗതാഗത മേഖലയോടുള്ള സർക്കാരിന്റെ അവഗണന കാരണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
ഭീമമായ ഡീസൽ വില വർധനവ് കാരണം ബസ് ഓടിക്കാൻ കഴിയാതെ വലിയ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന രാജമണി ലോൺ എടുത്ത ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദ്ദം കാരണം വലിയ മനപ്രയാസത്തിലുമായിരുന്നു. ലോക് ഡൗൺ കാരണം സർവീസ് നടത്താതെയും റോഡ് ഉപയോഗിക്കാതെയുമുള്ള ക്വാർട്ടറിലെ റോഡ് ടാക്സ് പോലും സർക്കാർ ഇളവ് ചെയ്തിട്ടില്ല.
ഒരു വർഷം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 31 രൂപയുടെ വർദ്ധനവ് ഉണ്ടായതിനാൽ ബസിന് ഒരു ദിവസത്തെ ഡീസൽ ചിലവിൽ മാത്രം 2500 രൂപയാണ് അധികം വേണ്ടിവരുന്നത്. പൊതുഗതാഗത മേഖല സംരക്ഷിക്കുന്നതിന് വേണ്ടി അത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.