കേരളത്തിന് നേട്ടം; ജി.എസ്.ടിക്ക് സജ്ജമെന്ന് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: ചരക്ക്സേവന നികുതി( ജി.എസ്.ടി) സംസ്ഥാനത്തിന് നേട്ടമുണ്ടാക്കും. സേവനനികുതിയുടെ വിഹിതവും ഉപഭോക്തൃ സംസ്ഥാനമെന്നതും കേരളത്തിെൻറ നികുതിവരുമാനത്തിൽ വൻവർധന വരുത്തും. ഇക്കൊല്ലം 14 ശതമാനത്തിന് മുകളിൽ നികുതിവരുമാന വർധനയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ 20 ശതമാനത്തിന് മുകളിലാണ് വർധന കണക്കാക്കുന്നത്. മൊബൈൽ-ഇൻറർനെറ്റ് ഉപയോഗവും ബാങ്കിങ്-ഇൻഷുറൻസ് സേവനവും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായതിനാൽ സേവനനികുതിയിൽനിന്ന് വലിയ വരുമാനവും സംസ്ഥാനം പ്രതീക്ഷിക്കുന്നു.
ജി.എസ്.ടിയിലേക്ക് മാറാൻ സംസ്ഥാനം സജ്ജമായി കഴിഞ്ഞെന്ന് ധനവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ജി.എസ്.ടി പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ആഘോഷമാക്കുേമ്പാൾ സംസ്ഥാനവും ആവേശപൂർവമാണ് ജി.എസ്.ടിയെ എതിരേൽക്കുക. ഇതിെൻറ ഭാഗമായി ജൂൈല ഒന്നിന് കൊച്ചിയിൽ സാമ്പത്തിക സേമ്മളനം വിളിക്കും. ലേ മെരിഡിയൻ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ഒാർഡിനൻസിന് രൂപം നൽകിയിട്ടുണ്ട്. ഇതിന് ഗവർണർ അംഗീകാരം നൽകുകയും ചെയ്തു.
കേന്ദ്രത്തിലടക്കം അനവധി നടപടികൾ ജി.എസ്.ടിയുടെ ഭാഗമായി വരേണ്ടതുണ്ട്. അന്തർസംസ്ഥാന ചരക്ക് നീക്കം, റിേട്ടൺ ഫയൽ ചെയ്യൽ അടക്കമുള്ള കാര്യങ്ങളിൽ നടപടികൾ പൂർത്തിയാകാനുണ്ട്. ജി.എസ്.ടിയിൽ ഭൂരിഭാഗം ചരക്കുകൾക്കും നികുതിനിരക്ക് കുറയുമെങ്കിലും അത് ജനങ്ങൾക്ക് ലഭ്യമാകുമോ എന്നതിൽ ആശങ്കയുണ്ട്. വില കുറയുന്ന ഉൽപന്നങ്ങളുടെ പട്ടിക തയാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വില കുറയുന്നുവെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണിത്. ഇക്കാര്യത്തിൽ ജനതാൽപര്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ നിയമനടപടിക്ക് തയാറാകുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് വ്യക്തമാക്കി.
ജി.എസ്.ടി വരുന്നതോടെ വാണിജ്യനികുതി ചെക്ക്പോസ്റ്റിൽ പരിശോധന ഒഴിവാകും. എന്നാൽ, ഇ-വേ ബിൽ അപ്ലോഡ് ചെയ്യേണ്ട സോഫ്റ്റ്വെയർ ഇതുവരെ തയാറാകാത്തതിനാൽ ചെക്ക് പോസ്റ്റിലെ പരിശോധന അവസാനിപ്പിക്കുന്നത് നീളും. ഇ-ഡിക്ലറേഷൻ നടപ്പായതിനാൽ ഫോറം കാണിച്ചാൽ വാഹനങ്ങൾക്ക് കടന്നുപോകാം. സംശയം തോന്നുകയോ രേഖ കാണിക്കാതെ പോവുകയോ ചെയ്താൽ പിന്തുടർന്ന് പിടിക്കും. ജി.എസ്.ടിയുടെ ഭാഗമായി 300ഒാളം കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.