ആര് കപ്പടിക്കും? തൃശ്ശൂർ മുന്നിൽ, കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച്
text_fieldsതിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാം ദിനമത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ 935 പോയിന്‍റോടെ തൃശ്ശൂർ മുന്നിൽ. മൂന്ന് പൊയിന്‍റ് വ്യത്യാസത്തിൽ 932 പൊയിന്‍റോടെ കണ്ണൂർ നിലവിൽ രണ്ടാം സ്ഥാനത്താണ്. 931 പോയിന്‍റുമായി പാലക്കാടും തൊട്ടു പിന്നിലുണ്ട്. കഴിഞ്ഞ തവണ സ്വന്തമാക്കിയ കപ്പ് കൈവിടാതിരിക്കാനുള്ള പരിശ്രമത്തിലാണ് കണ്ണൂർ ജില്ല. 929 പോയിന്‍റോടെ കോഴിക്കോടും 906 പോയിന്‍റോടെ മലപ്പുറവും പിന്നാലെയുണ്ട്.
ആകെ 249 മത്സരങ്ങളിൽ 228 എണ്ണം പൂർത്തിയായി. 151 പോയിന്‍റോടെ ബി.എസ്.എസ് ഗുരുകുലം എച്ച്,എസ്.എസ്.ആലത്തൂരാണ് മുന്നിൽ. 101 പോയിന്‍റുമായി വഴുതക്കാട് കാർമൽ എച്ച്.എസ്,എസും മാനന്തവടി എം.ജി.എം.എച്ച്.എസ്.എസുമാണ് രണ്ടാംസ്ഥാനത്ത്.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാർഥികളാണ് കലാമത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.