സംസ്ഥാന സ്കൂൾ കലോത്സവ മാധ്യമ പുരസ്കാരം; ബീന അനിത മികച്ച റിപ്പോർട്ടർ
text_fieldsതിരുവനന്തപുരം: കൊല്ലത്ത് കഴിഞ്ഞ വർഷം നടന്ന 62ാമത് കേരള സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമം മലയാളം വിഭാഗത്തിൽ മാധ്യമം പത്രത്തിലെ കൊല്ലം ബ്യൂറോ റിപ്പോർട്ടർ ബീന അനിതയാണ് മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം നേടിയത്. കലോത്സവത്തിൽ പങ്കെടുത്ത് വിജയം നേടണമെന്ന സ്വപ്നവും ബാക്കിയാക്കി സ്കൂളിലെ നെറ്റ്ബാൾ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച സിനാനെയും അവന്റെ കൂട്ടുകാരെയും കുറിച്ചുള്ള വാർത്തയാണ് ബീന അനിതയെ പുരസ്കാരത്തിന് അർഹയാക്കിയത്. പനമരം ജി.എച്ച്.എസ്.എസിന്റെ വട്ടപ്പാട്ട് സംഘത്തിലെ അംഗമായിരുന്നു സിനാൻ. ടീമിനെ വട്ടപ്പാട്ടിനായി ആവേശത്തോടെ തയാറാക്കിയ സിനാന് വേണ്ടി കൂട്ടുകാർ കലോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു.
2014 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമാണ് ബീന അനിത. തിരുവനന്തപുരം വെമ്പായം ഗാന്ധിനഗറിൽ വേലപ്പൻ-അനിത ദമ്പതികളുടെ മകളാണ്. ഭർത്താവ്: സ്റ്റെറിൻ സ്റ്റീഫൻ. മക്കൾ: സാവന്ന സ്റ്റെറിൻ, റിയോ സ്റ്റെറിൻ.
ദൃശ്യ മാധ്യമ വിഭാഗത്തിൽ മീഡിയ വണിലെ പി.സി. സൈഫുദ്ദീൻ ആണ് മികച്ച റിപ്പോർട്ടർ. രാജേഷ് രാജേന്ദ്രൻ (ജനയുഗം) ആണ് മികച്ച ഫോട്ടോഗ്രാഫർ.മുതിർന്ന മാധ്യമപ്രവർത്തകരായ ജേക്കബ് ജോർജ്, രാജീവ് ശങ്കരൻ, ദൂരദർശൻ മുൻ അസിസ്റ്റന്റ് ഡയറക്ടർ പി.കെ.വേണുഗോപാൽ,
കാരയ്ക്കാ മണ്ടപം വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. ശിൽപവും പാരിതോഷികവും (വ്യക്തികൾക്ക് 20,000 രൂപ, സ്ഥാപനങ്ങൾക്ക് 25,000 രൂപ) സമ്മാനത്തുകയായി ലഭിക്കും. മറ്റ് പുരസ്കാരങ്ങൾ:
മികച്ച സമഗ്ര കവറേജ് മാതൃഭൂമി, മികച്ച കാർട്ടൂൺ ശ്രീ.കെ.വി.എം. ഉണ്ണി (മാതൃഭൂമി)
അച്ചടി മാധ്യമം (ഇംഗ്ലീഷ്)
മികച്ച സമഗ്ര കവറേജ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്
മികച്ച റിപ്പോർട്ടർ: എസ്.ആർ.പ്രവീൺ (ദ ഹിന്ദു)
മികച്ച ക്യാമറാപേഴ്‌സൺ സി. സുരേഷ് കുമാർ (ദ ഹിന്ദു).
ദൃശ്യ മാധ്യമ വിഭാഗം
ജൂറിയുടെ പ്രത്യേക പരാമർശം ധന്യ കിരൺ (മലയാള മനോരമ),
മികച്ച ക്യാമറാപേഴ്‌സൺ സനോജ് പയ്യന്നൂർ (കേരള വിഷൻ),
ഷാജു കെ.വി. (മാതൃഭൂമി)
മികച്ച സമഗ്ര കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്
ഓൺലൈൻ മീഡിയ
മികച്ച സമഗ്ര കവറേജ്- ദി ഫോർത്ത്
ശ്രവ്യ മാധ്യമം-റെഡ് എഫ്.എം റേഡിയോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.