സ്ത്രീയെ ജഡ്ജ് ചെയ്യാൻ നിങ്ങളാരാണ്?
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാനദിനത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന്റെയും ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്കുമെതിരെ മത്സരാർഥികളുടെ കലക്കൻ ‘സർജിക്കൽ അറ്റാക്ക്’. ലോകോത്തര ഭാഷയുടെ പ്രാധാന്യം ചോർന്നുപോകാതെ വിശ്യവിഖ്യാത എഴുത്തുകാരായ വില്യം ഷേക്സ്പിയറും വില്യം വേർഡ്സ്വർത്തിന്റെയും ഉദ്ധരണികൾ വേദിയായ പെരിയാറിലേക്ക് ഒഴുകിയെത്തി.
മികച്ച അഭിനയവും വർണശഭളമായ രംഗസജ്ജീകരണവും അനുയോജ്യമായ പശ്ചാത്തലസംഗീതവും ഓരോ ടീമിന്റെയും സ്കിറ്റിന് മാറ്റുകൂട്ടി. ഇംഗ്ലീഷ് സ്കിറ്റിൽ പലതവണ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ സ്കൂളുകൾ തന്നെയായിരുന്നു ഇക്കുറിയും മത്സരരംഗത്തുണ്ടായിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടും ആരോഗ്യമേഖലയിൽ സമീപകാലത്ത് സംഭവിച്ച പ്രശ്നങ്ങളുടെയും നേർക്കാഴ്ചയെ ഗൗരവം ചോരാതെ ഹാസ്യവത്കരിച്ച് അവതരിപ്പിച്ചപ്പോൾ സദസ്സ് ഇരുംകൈയും നീട്ടി സ്വീകരിച്ചു. ചൂഷണങ്ങൾ അവസാനിപ്പിക്കുക എന്ന ആശയത്തെ മുൻനിർത്തി അവതരിപ്പിച്ച സ്കിറ്റുകളിൽ ‘സ്ത്രീയെ ജഡ്ജ് ചെയ്യാൻ നിങ്ങളാരാണ്?’ എന്ന ചോദ്യത്തോടെയാണ് ഓരോ ടീമും വേദി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.