ശ്വാസ തടസം തോറ്റു, ശ്രീവിദ്യ ജയിച്ചു; സ്വയം പരിശീലനത്തിലൂടെ ഓടക്കുഴലിൽ എ ഗ്രേഡ്
text_fieldsതിരുവനന്തപുരം: ഓടക്കുഴലിൽ എ ഗ്രേഡ് നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി ശ്രീവിദ്യ പി. നായർക്ക് പറയാനുള്ളത് മനക്കരത്തിലൂടെ സ്വപ്നം സഫലീകരിച്ച കഥ. ശ്വാസ തടസ്സത്തിന്‍റെ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും സ്വന്തമായി ഓടക്കുഴൽ അഭ്യസിച്ച് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരിക്കുകയാണ് ശ്രീവിദ്യ.
അഞ്ചാം വയസ്സിൽ തുടങ്ങിയ സംഗീതപഠനമാണ് ശ്രീവിദ്യയെ ഓടക്കുഴൽ വരെ എത്തിച്ചത്. ശ്വാസ തടസ്സ പ്രശ്നങ്ങൾ ഉള്ളതിനാൽ വയലിൻ അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ, പിന്നീട് ഓടക്കുഴൽ സംഗീതത്തോടുള്ള അതിയായ ഇഷ്ടംകൊണ്ട് പഠനം തുടങ്ങുകയായിരുന്നു. വെറും അഞ്ച് മാസം മാത്രം ഓടക്കുഴൽ അഭ്യസിച്ചാണ് സംസ്ഥാന കലോത്സവവേദി വരെ എത്തിയത്.
പത്തൊൻപതാം വേദിയായ മയ്യഴിപ്പുഴയിൽ (അയ്യങ്കാളി ഹാൾ) മത്സരിക്കാൻ എത്തിയ 15 പേരിലെ ഒരേയൊരു പെൺകുട്ടിയാണ് ശ്രീവിദ്യ. ആലപ്പുഴ ജില്ല കലോത്സവത്തിന് വയലിൻ മത്സരത്തിൽ എ കെ രഘുനാഥന്റെ ‘എന്തരോ മഹാനുഭാവുലു’ എന്ന പഞ്ചരത്ന കീർത്തനമാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.
എന്നാൽ മൂന്നാം സ്ഥാനമായിരുന്നതിനാൽ സംസ്‌ഥാന കലോത്സവത്തിന് വയലിനിൽ മത്സരിക്കാൻ സാധിച്ചില്ല. അതേ വയലിൻ കീർത്തനമായ ത്യാഗരാജാ കീർത്തനത്തിൽ മാറ്റം വരുത്തി ഓടക്കുഴൽ കീർത്തനമാക്കിയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.
കലോത്സവ വിഡിയോകൾക്കായി- https://youtube.com/playlist?list=PLVawm-dqDQEXCvnKVhFjaDxh1KH7GohOW&si=33XFf2wFqpiLVJSp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.