പെരുന്തച്ചനും ചന്തുവും വൈശാലിയും അരങ്ങിലെത്തും നൃത്തച്ചുവടുകളിലൂടെ
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ പങ്കെടുക്കാൻ കോഴിക്കോട് സിൽവർഹിൽസ് സ്‌കൂളിലെ നർത്തികമാരെത്തുന്നത് എം.ടി വാസുദേവൻ നായരുടെ മൂന്ന് തിരക്കഥകളുമായാണ്. പുസ്തകത്തിലൂടെ കഥാപാത്രങ്ങൾ വേദിയിലേക്കിറങ്ങിയെത്തും വിധത്തിലാണ് ആവിഷ്‌കാരം. അരങ്ങിൽ പെരുന്തച്ചനും ചന്തുവും വൈശാലിയും നിറഞ്ഞാടും. എച്ച്.എസ്.എസ് സംഘ നൃത്തത്തിലാണ് എം.ടിയുടെ മൂന്ന് തിരക്കഥകളായ പെരുന്തച്ചൻ, വടക്കൻ വീരഗാഥ, വൈശാലി എന്നിവ ഇതിവൃത്തമാക്കി ചേവായൂർ സിൽവർഹിൽസ് എച്ച്.എസ്.എസ് അവതരിപ്പിച്ച സംഘനൃത്തം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത്.
എം.ടിയുടെ ഭാര്യ സരസ്വതി ടീച്ചറുടെ ശിഷ്യനായ വിനീതാണ് നൃത്താവിഷ്‌കാരത്തിന്റെ ശിൽപി. പത്ത് മിനിറ്റിനുള്ളിൽ മൂന്ന് തിരക്കഥയും നൃത്താവിഷ്‌കാരത്തിലൂടെ സദസിന് മുന്നിലെത്തും. എം.ടിയുടെ മകൾ അശ്വതിയുടെ അനുമതിയോടെയാണ് തിരക്കഥകൾ ഉപയോഗിച്ചത്. എം.ടിക്കുള്ള ആദരവായാണ് സംഘനൃത്തത്തിൽ പുതിയ ആശയം കൊണ്ടുവന്നതെന്നും വിനീത് പറഞ്ഞു. വി.എം. അഞ്ജലി, നേഹാനായർ, ഐ.പി. ദിയ, ചൈതന്യ കൃഷ്ണ, ജിയ രവി, ജെ.വി. വേദ, നിവേദ്യ എന്നിവരാണ് ജില്ലാ തലത്തിൽ നൃത്തമവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.