ജീവിതം വേദിയിലാടി അട്ടപ്പാടിക്കാരുടെ ഇരുള നൃത്തം
text_fieldsതിരുവനന്തപുരം: മരുതമലൈ ആണ്ടവനെ… അസൽ ഇരുള ഭാഷയിൽ അവർ നിശാഗന്ധി വേദിയിൽ നിറഞ്ഞാടി. കണ്ട് നിന്നവർക്ക് അതൊരു വേഷം കെട്ടാണെന്നോ മത്സരമാണെന്നോ തോന്നിയതേയില്ല. അട്ടപ്പാടിയിലെ ഗോത്രകലയായ ഇരുള നൃത്തത്തിൽ ജീവിക്കുകയായിരുന്നു പാലക്കാട് ഷോളയൂർ ജി.ടി.എച്ച്.എസിലെ വിദ്യാർഥികൾ.
കുട്ടിക്കാലം മുതൽ കണ്ടു വളർന്ന നൃത്ത ചുവടുകൾ പഠിപ്പിക്കാൻ അവർക്കൊരു പരിശീലകന്റെ ആവശ്യമില്ലായിരുന്നു. ആഘോഷ ചടങ്ങുകളിൽ സ്ഥിരമായി തങ്ങൾ ചെയ്യുന്ന വരികൾ പാടിയും ആടിയും നിശാഗന്ധിയിലെ വേദിയിൽ അവർ നൃത്ത വിസ്മയം തീർത്തു.
സ്കൂളിലെ ആറ് വീതം പെൺകുട്ടികളും ആൺകുട്ടികളുമാണ് മത്സരത്തിൽ പങ്കെടുത്തത്. എല്ലാവരും അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു. എ ഗ്രേഡ് നേടിയാണ് ടീം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.