അനന്തപുരിയിൽ തൃശൂർ പുലികൾ; സംസ്ഥാന സ്കൂൾ കലോത്സവം സ്വർണകിരീടം തൃശൂരിന്
text_fieldsതിരുവനന്തപുരം: കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായി തൃശൂർ ജില്ല. 1008 പോയിന്‍റ് നേടി തൃശൂർ സ്വർണകിരീടം സ്വന്തമാക്കി. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26 വർഷത്തിന് ശേഷമാണ് തൃശൂർ കിരീടജേതാക്കളാകുന്നത്.
അവസാന മത്സരഫലം വരെ സാധ്യതകൾ മാറിമറിഞ്ഞ പോയിന്‍റ് നിലയിൽ ഫോട്ടോഫിനിഷിലാണ് തൃശൂരുകാർ ജേതാക്കളായത്. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്.
പോയിൻറ് പട്ടിക
തൃശൂർ 1008
പാലക്കാട് 1007
കണ്ണൂർ 1003
കോഴിക്കോട് 1000
എറണാകുളം 980
മലപ്പുറം 980
കൊല്ലം 964
തിരുവനന്തപുരം 957
ആലപ്പുഴ 953
കോട്ടയം 924
കാസർകോട് 913
വയനാട് 895
പത്തനംതിട്ട 848
ഇടുക്കി 817
കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 171 പോയിന്റോടെ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. 116 പോയിന്‍റോടെ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 106 പോയിന്റോടെ വയനാട് മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ 482 വീതം പോയിന്റോടെ തൃശൂരും പാലക്കാടുമാണ് ജേതാക്കൾ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 526 പോയിന്റോടെ തൃശൂർ ജേതാക്കളായി. 525 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ 95 വീതം പോയിൻറ് നേടി കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകൾ മുന്നിലെത്തി. സംസ്കൃത വിഭാഗത്തിൽ 95 വീതം പോയിൻറ് നേടി പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ മുന്നിലെത്തി.
ജനുവരി നാലിനാണ് തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി സ്കൂൾ കലോത്സവത്തിന് തുടക്കമായത്. 249 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ആകെ 15,000ലേറെ വിദ്യാർഥികളാണ് പങ്കെടുത്തത്. സെൻട്രൽ സ്റ്റേഡിയത്തിലെ 'എം.ടി-നിള' ആയിരുന്നു മുഖ്യവേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.