'എ ഗ്രേഡ്'; രണ്ട് ഉമ്മമാരുടെ സ്വപ്നത്തിന്
text_fieldsതിരുവനന്തപുരം: കുഞ്ഞുമകൾ പിറന്നതോടെ തങ്ങളുടെ ആ അപൂർണ സ്വപ്നത്തിന് ചിറകു നൽകി അവൾ ചിലങ്ക കെട്ടിയാടുമെന്ന് ഇരുവരും ഉറപ്പിച്ചു. ആ ഉറപ്പിന് സംസ്ഥാനത്ത് എ ഗ്രേഡുമായി വീണ്ടും സമർപ്പണമൊരുക്കിയിരിക്കുകയാണ് പി.എസ്. അസിൻ എന്ന കുട്ടികലാകാരി. എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിലാണ് തൃശൂർ വില്ലടം ജി.എച്ച്.എസ്.എസിലെ പ്ലസ്ടുക്കാരി ഉമ്മ ജസീദയുടെയും ഉമ്മുമ്മ സുബൈദയുടെയും സ്വപ്നത്തിന് എ ഗ്രേഡ് തിളക്കം നൽകിയത്.
നൃത്തം ജീവനാണ് മൂന്നു പേർക്കും. മൂന്ന് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള 'ഡാൻസ് വിത്ത് അസിൻ ' യുട്യൂബ് ചാനലിലൂടെ തിളങ്ങുന്ന സാമൂഹ്യമാധ്യമ താരവുമാണ് തൃശൂർകാരി. ആ ചാനലിൽ നിറയെ പറയുന്നത് നൃത്തത്തെക്കുറിച്ചാണ്. ചാനലിന്‍റെയും അസിന്‍റെ നൃത്തത്തിന്‍റെയും ആരാധകർ ഒരുപാട് പേരാണ് നൃത്തം കാണാനും വിശേഷം തിരക്കാനും തിരുവനന്തപുരത്തെ കലോത്സവ വേദിയിലും എത്തിയത്. കുച്ചുപ്പുടി, നാടോടിനൃത്തം മത്സരങ്ങളിലും മികച്ച പ്രകടനം ആവർത്തിച്ച് ജനുവരി എട്ടിന് പതിനെട്ടാം പിറന്നാളും ആഘോഷിച്ച് മടങ്ങാനുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.