കലാവസന്തം കൈവിടാതെ ആലത്തൂർ ഗുരുകുലം; കൂടുതൽ പോയിന്‍റ് നേടിയ സ്കൂൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 171 പോയിന്റോടെ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ. 2012 കലോത്സവം മുതൽ തുടർച്ചയായി 12 വർഷം ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന സ്കൂൾ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറിയാണ്. 33 എ ഗ്രേഡുകളാണ് ഇത്തവണ സ്കൂൾ നേടിയത്.
116 പോയിന്‍റോടെ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 106 പോയിന്റോടെ വയനാട് മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്. 105 പോയിന്‍റുമായി ആലപ്പുഴ മാന്നാർ എൻ.എസ് ബോയ്സ് എച്ച്.എസ്.എസ് നാലാമതാണ്. പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് അഞ്ചാമതാണ്.
സ്കൂൾ കലോത്സവത്തിൽ 1008 പോയിന്‍റ് നേടി തൃശൂർ ജില്ലയാണ് ജേതാക്കളായത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26 വർഷത്തിന് ശേഷമാണ് തൃശൂർ കിരീടജേതാക്കളാകുന്നത്. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.