'രാമായണത്തിലെ സീത'; പെണ്‍വേഷമണിഞ്ഞ് രാഖില്‍, കൈയടിച്ച് പ്രേക്ഷകര്‍
text_fieldsതിരുവനന്തപുരം: ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തില്‍ അടുത്ത ചെസ്റ്റ് നമ്പര്‍ വിളിച്ച് മത്സരാര്‍ഥി സ്റ്റേജിലെത്തിയപ്പോള്‍ കാണികളും വിധികര്‍ത്താക്കളും ഒരുപോലെ അമ്പരന്നു. ജി .വി.എച്ച് എസ് എസ് മുട്ടറയിലെ പ്ലസ് ടൂ വിദ്യാര്‍ഥിയായ രാഖില്‍ രഘുനാഥാണ് കാഴ്ചയില്‍ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തില്‍ വ്യത്യസ്ത പ്രമേയവും കഥാപാത്രവുമായിട്ടാണ് രാഖില്‍ അരങ്ങില്‍ നിറഞ്ഞാടിയത്. ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തില്‍ പെണ്‍വേഷമണിഞ്ഞാണ് രാഖില്‍ വ്യത്യസ്തനായത്.
രാമായണത്തിലെ സീതയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന 'സീതായനം' ആയിരുന്നു നൃത്തത്തിന്റെ പ്രമേയം. സീതയായിയുള്ള പകര്‍ന്നാട്ടം രാഖിലിന് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് രാഖില്‍ ചിലങ്കയണിഞ്ഞ് കലോത്സവത്തിന് എത്തിയത്. കിഷന്‍ സജികുമാര്‍ ഉണ്ണിയുടെ കീഴില്‍ 12 വര്‍ഷമായി രാഖില്‍ നൃത്തം അഭ്യസിക്കുന്നു. മത്സരത്തില്‍ എ ഗ്രഡ് കരസ്ഥമാക്കിയ ഈ കൊച്ചു കലാകാരന് ചെന്നൈ കലാക്ഷേത്രയില്‍ പഠിച്ച് ഭരതനാട്യത്തില്‍ പി.ജി എടുക്കണമെന്നാണ് ആഗ്രഹം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.