സംസ്ഥാന സ്കൂൾ കലോത്സവം: മികച്ച കവറേജിനുള്ള പുരസ്കാരം മാധ്യമം ഓൺലൈനിന്
text_fieldsതിരുവനന്തപുരം: കാഞ്ഞങ്ങാട്ട് നടന്ന 60ാമത് സംസ്ഥാന സ്കൂൾ കലോത്സവം റിപ്പോർട്ടിങ്ങിൽ മികച്ച ഒാൺലൈൻ പത്രത്തിനുള്ള അവാർഡ് 'മാധ്യമം' ഒാൺലൈനിന്. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ ഷിദാ ജഗത്തിനാണ്. ഹിദിയ എന്ന എട്ടാംക്ലാസുകാരി എന്ന വാർത്തയാണ് പുരസ്കാരത്തിന് അർഹയാക്കിയത്. മാധ്യമ അവാർഡുകൾ ഫെബ്രുവരി 18ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
അവാർഡുകൾ
കലോത്സവം - അച്ചടി മാധ്യമം: മികച്ച റിേപ്പാർട്ടർ കെ. സുജിത് (മംഗളം), ഇ.വി. ജയകൃഷ്ണൻ (മാതൃഭൂമി). മികച്ച ഫോേട്ടാഗ്രാഫർ: സുരേന്ദ്രൻ മടിക്കൈ (ദേശാഭിമാനി), മികച്ച സമഗ്ര കവറേജ്: മാതൃഭൂമി ദിനപ്പത്രം, അച്ചടി മാധ്യമം (ഇംഗ്ലീഷ്): മികച്ച റിപ്പോർട്ടർ: സി.പി. സജിത്ത് (ദ ഹിന്ദു), മികച്ച സമഗ്ര കവറേജ്: ദ ഹിന്ദു.
ദൃശ്യമാധ്യമം: മികച്ച റിപ്പോർട്ടർ: ധന്യാകിരൺ-മനോരമ ന്യൂസ്, ഷിതാ ജഗത് -മീഡിയവൺ, മികച്ച കാമറാമാൻ: ജയൻ കാർത്തികേയൻ- 24 ന്യൂസ്, അഭിലാഷ് കെ.ആർ- ഏഷ്യാനെറ്റ് ന്യൂസ്. മികച്ച കവറേജ്- ഏഷ്യാനെറ്റ് ന്യൂസ്.
ഒാൺലൈൻ പത്രം: മികച്ച കവറേജ്- മാധ്യമം ഒാൺലൈൻ.
ശ്രവ്യ മാധ്യമം: മികച്ച കവറേജ്- ആകാശവാണി.
ജേതാക്കൾക്ക് ശിൽപവും പാരിതോഷികവും (വ്യക്തികൾക്ക്) 20,000 രൂപയും സ്ഥാപനങ്ങൾക്ക് 25,000 രൂപയും നൽകും. ബാബുജോസഫ്, വി.വി. പ്രഭാകരൻ, വി.കെ. ജനാർദനൻ എന്നിവർ ഉൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.
സ്കൂൾ കായികോത്സവ മാധ്യമ പുരസ്കാരം:
മികച്ച പത്ര റിപ്പോർട്ടർ- സജ്ന ആലുങ്കൽ (മാതൃഭൂമി, കോഴിക്കോട്). മികച്ച വാർത്താ ചിത്രം- പി. കൃഷ്ണ പ്രദീപ് (മാതൃഭൂമി, കണ്ണൂർ). സമഗ്ര കവറേജ് (അച്ചടി മാധ്യമം): മെട്രോ വാർത്ത. മികച്ച ടി.വി റിപ്പോർട്ടർ: നിഖിൽ പ്രമേഷ് (24 ചാനൽ ന്യൂസ്), മികച്ച ഛായാഗ്രഹണം- സജീവ്. വി (മനോരമ ന്യൂസ്). സമഗ്ര ദൃശ്യ കവറേജ്- ഏഷ്യാനെറ്റ് ന്യൂസ്.
ജേതാക്കൾക്ക് ശിൽപവും പാരിതോഷികവും (വ്യക്തികൾക്ക് 20000 രൂപയും സ്ഥാപനങ്ങൾക്ക് 25000 രൂപയും) നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.