കേരള സ്റ്റോറി: മുഖ്യമന്ത്രിക്കെതിരെ കടുത്തവിമർശനമുയർത്തി കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം : കേരള സ്റ്റോറി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്തവിമർശനമുയർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആവിഷ്ക്കാരത്തിന്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ പാടില്ലെന്നും പറയുന്നത് ഇരട്ടപ്പാണെന്ന് സുരേന്ദ്രൻ ഫെസ് ബുക്കിൽ കുറിച്ചു.
സി.പി.എമ്മിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണ്. സി.പി.എമ്മിന്റെ സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. മതമൗലികവാദത്തേക്കാൾ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
ഈശോ സിനിമക്കെതിരെ വിശ്വാസികൾ പ്രതികരിച്ചപ്പോൾ നിങ്ങൾക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. കക്കുകളി എന്ന നാടകത്തിൽ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും നിങ്ങൾക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. മീശ നോവലിന്റെ കാര്യത്തിലും എം.എഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനത്തിന്റെ കാര്യത്തിലും നിങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം വാദിച്ചു.
കേരളത്തിൽ മതഭീകരവാദം ശക്തമാണെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണമാവുകയെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.