ഇനി ഇളവുകളില്ല; കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും
text_fieldsതിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രം നിർദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വലിയ വർധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സർക്കാർ കാണുന്നത്. ഒരു ഘട്ടത്തിൽ സമൂഹ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്തുന്നതും ആശങ്കയുണർത്തുണ്ട്. വരുന്നവർ കൃത്യമായി ക്വാറൻറീനിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാർഗമെന്നും മന്ത്രിസഭ യോഗം വിലയിരുത്തി.
കെ.എസ്.ആർ.ടി.സി എം.ഡിയുടെ അധിക ചുമതല സാമൂഹികനീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തു. നിലവില്‍ എം.ഡിയായിരുന്ന ഐ.ജി ദിനേശ് രാജിവെച്ച ഒഴിവിലാണിത്. ചെയർമാന്‍റെ ചുമതല ഗതാഗത സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലിന് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.