എെൻറ കൊച്ച് കോപ്പിയടിക്കില്ല, അവളെ മാനസികമായി പീഡിപ്പിച്ചു –അഞ്ജുവിെൻറ പിതാവ്
text_fieldsകോട്ടയം: ‘‘എെൻറ കൊച്ച് കോപ്പിയടിക്കില്ലെന്നും അവളെ പ്രിൻസിപ്പൽ അടക്കമുള്ളവർ മാനസികമായി പീഡിപ്പിച്ച’’താണെന്നും ചേർപ്പുങ്കലിൽ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി അഞ്ജുവിെൻറ പിതാവ് ഷാജി. കോപ്പിയടിക്കില്ല സാറേ, അവൾ പഠിക്കുന്ന കോളജില്‍ ചോദിച്ചുനോക്ക്. നല്ല മാര്‍ക്കോടെയാ എല്ലാ പരീക്ഷയും പാസായത്. ആ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാർഥിനികളിൽ ഒരാളാണ്. ഒരിക്കലും അവൾ കോപ്പിയടിക്കില്ല. കോപ്പിയടിച്ചെങ്കില്‍ കോപ്പിയടിച്ച പേപ്പര്‍ കാണിക്കാന്‍ പറഞ്ഞു. അതുപോലും കാണിച്ചില്ല. ഹാൾ ടിക്കറ്റിൽ എഴുതിയെന്നാണ് പറയുന്നത്. അത് ആരെങ്കിലും വിശ്വസിക്കുമോ. പൊലീസുകാരും ഞങ്ങളെ പിന്തുണച്ചില്ല -മകളുടെ വേർപാട് സഹിക്കാനാവാത്ത വേദനയിൽ ഷാജി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കാണാതായിട്ട് മൂന്നുദിവസമായില്ലേ. എന്നിട്ടും കോളജിലെ സി.സി ടി.വി പോലും പൊലീസ് നോക്കിയില്ല. ഞങ്ങള്‍ പോയാ നോക്കിയത്. പരീക്ഷക്കിടെ അച്ചൻ(പ്രിൻസിപ്പൽ) പേപ്പര്‍ വലിച്ച് മേടിക്കുന്നത് സി.സി ടി.വിയിലുണ്ട്. മുക്കാല്‍ മണിക്കൂർ കൊച്ച് അങ്ങനെയിരിക്കുന്നത് കാണാം. അധ്യാപകൻ പോലും അവളോട് മിണ്ടിയില്ല. കോളജിനും പ്രിന്‍സിപ്പലിനുമെതിരെ പരാതി നല്‍കും. കൂലിവേലക്കാരനാ ഞാന്‍. പണക്കാരനല്ല. ഒരു ക്ലാസിലും തോല്‍ക്കാതെ പഠിച്ച അവളായിരുന്നു ഞങ്ങൾക്ക് ആശ്രയമാവേണ്ടത് - അലമുറയിട്ട് ആ പിതാവ് പറഞ്ഞു.
അഞ്ജുവിനൊപ്പം പരീക്ഷ എഴുതാൻ ഇവിടെയെത്തിയവർക്കും വേർപാട് താങ്ങാൻ കഴിയുമായിരുന്നില്ല. പ്രിൻസിപ്പൽ വന്ന് ഉച്ചത്തിൽ സംസാരിച്ചെന്നും എഴുതിയിരുന്ന പേപ്പർ പിടിച്ചെടുത്ത് പുറത്തുപോകാൻ ആവശ്യപ്പെട്ടെന്നും കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് പാരലൽ കോളജിലെ വിദ്യാർഥികളായ അനന്തുവും വിഷ്ണുവും പറഞ്ഞു. പ്രിൻസിപ്പലിെൻറ സമീപനം അവളെ വല്ലാതെ വേദനിപ്പിച്ചു. മുക്കാൽ മണിക്കൂർ അവിടെ ഇരുന്നിട്ടും പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടീച്ചറും ഒന്നും സംസാരിച്ചില്ല. സങ്കടെപ്പട്ട് അവൾ ഇറങ്ങിയപ്പോഴും എങ്ങോട്ടുപോകുന്നുവെന്ന് പോലും ചോദിച്ചില്ല -നിറകണ്ണുകളോടെ വിഷ്ണുവും അനന്തുവും പറഞ്ഞു. മാതാവും അടുത്ത ബന്ധുക്കളും അഞ്ജുവിെൻറ മണർകാടുള്ള സഹോദരിയുടെ വസതിയിലായിരുന്നു.
അതിനിടെ, അഞ്ജു ഷാജിയുടെ മരണത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ യുവജന കമീഷനും കേസെടുത്തു.
അഞ്ജു ക്ലാസിലെ മിടുക്കിയെന്ന് അധ്യാപകൻ
കാഞ്ഞിരപ്പള്ളി: അഞ്ജു ഷാജിക്ക് കോപ്പിയടിക്കേണ്ട യാതൊരു സാഹചര്യവുമിെല്ലന്ന് അഞ്ജുവിെൻറ അധ്യാപകനും കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളജ് പ്രിന്‍സിപ്പലുമായ എ.ആര്. മധുസൂദനന് ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നാം വര്‍ഷ ബിരുദ ബാച്ചില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാളാണ് അഞ്ജു. ഒന്നാം വര്‍ഷ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഒന്നാംക്ലാസോടെ പാസായിരുന്നു.
അഞ്ജു കോപ്പിയടിെച്ചന്ന ചേര്‍പ്പുങ്കല്‍ കോളജ് അധികൃതരുടെ പ്രചാരണം വിശ്വസിക്കാനാവില്ല. അതേ പരീക്ഷ സെൻററില്‍ സെൻറ് ആൻറണീസ് കോളജിലെ 68 വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. കോപ്പിയടിച്ചെന്ന പേരില്‍ കുട്ടിയെ പറഞ്ഞയച്ച വിവരം തങ്ങളെയോ രക്ഷകര്‍ത്താക്കളെയോ അറിയിക്കാത്തതിൽ ദുരൂഹതയുണ്ട്. അതേ സെൻററില്‍ പരീക്ഷയെഴുതുന്ന കുട്ടികളോട് പോലും വിവരം പറഞ്ഞയക്കാനോ വീട്ടിലേക്ക് വിളിച്ചു പറയാനോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.