മന്ത്രിയും കലക്ടറും ഇടപെട്ടു; ഒടിഞ്ഞ കാലുമായി ദേവിക നാട്ടിലെത്തി
text_fieldsതൊടുപുഴ: മംഗളൂരുവിൽ വെച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിനിക്ക് മന്ത്രി എം.എം. മണി യും ഇടുക്കി കലക്ടര്‍ എച്ച്. ദിനേശനും തുണയായി. ഇരുവരുടെയും ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു. കരിങ്കുന്നം സ്വദേശിനി ദേവിക രവീന്ദ്രനാണ് ഭരണകൂടവും മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമെല്ലാം തുണയായത്.
മംഗളൂരുവിലെ ബി.ബി.എ ഏവിയേഷൻ വിദ്യാര്‍ഥിനിയായ ദേവിക ഉള്ളാൾ സോമേശ്വരത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ലോക്ഡൗണിനിടെ 16ന് ഈ വീടിെൻറ ബാല്‍ക്കണിയില്‍നിന്ന് വീണ് രണ്ടു കാലുകളുടെയും എല്ലുകള്‍ക്ക് പൊട്ടലുണ്ടായി. സഹപാഠികൾ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ഒരു മാസം കാൽ നിലത്തുകുത്തരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് വീട്ടിലെത്തിക്കണമെന്ന് ദേവിക സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.
മംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകരും കേരളസമാജം പ്രവര്‍ത്തകരും മന്ത്രി എം.എം. മണിയെയും ഇടുക്കി കലക്ടറെയും വിവരമറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമപ്രവര്‍ത്തകര്‍ ദേവികയെ തലപ്പാടി അതിര്‍ത്തിയിലെത്തിച്ചു. അവിടെനിന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശെൻറ സഹായത്തോടെ ആംബുലന്‍സ് ഏര്‍പ്പെടുത്തി. രാത്രി തൊടുപുഴയിലെത്തിയ ദേവികയെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം കരിങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോയി. മംഗളൂരുവിൽനിന്ന് എത്തിയതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.