കേരളത്തിൽ പെയ്തിറങ്ങിയത് ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴ
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഈ വർഷം പെയ്തിറങ്ങിയത് ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴ. 2021ൽ നവംബർ 24 വരെ 3523.3 മില്ലിമീറ്റർ മഴയാണ് പെയ്തത്. 1961ൽ പെയ്ത് 4257 മില്ലിമീറ്റർ ഇതുവരെയുള്ള കേരളത്തിലെ റെക്കോർഡ് മഴ.
മഹാപ്രളയമുണ്ടായ 2018ൽ കേരളത്തിൽ പെയ്തത് 3518.9 മില്ലിമീറ്റർ മഴയാണ്. ഈ വർഷം ഏഴ് മാസങ്ങളിൽ കേരളത്തിൽ അധികമഴ ലഭിച്ചു. ജനുവരി, മാർച്ച്, ഏപ്രിൽ, മെയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അധികമഴയുണ്ടായത്.
ഈ വർഷം ഏറ്റവും കൂടുതൽ മഴയുണ്ടായത് ഒക്ടോബറിലാണ്. 590 മില്ലിമീറ്റർ മഴയാണ് ഒക്ടോബറിൽ പെയ്തത്. ശരാശരി സംസ്ഥാനത്തുണ്ടായ മഴ 303 മില്ലിമീറ്ററാണ്. പത്തനംതിട്ട ജില്ലയിൽ 186 ശതമാനം അധിക മഴ പെയ്തു. കണ്ണൂർ 143 ശതമാനം, കാസർകോട് 141 ശതമാനം, കോഴിക്കോട് 135 ശതമാനം, ഇടുക്കി 119 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പെയ്ത അധിക മഴയുടെ കണക്ക്. കനത്ത മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.