കേരള- തമിഴ്നാട് അതിർത്തിയിലെ ഇടറോഡുകൾ മണ്ണിട്ട് അടച്ചു
text_fieldsഇടുക്കി: തമിഴ്നാട് - കേരള അതിർത്തിയിലെ ഇടറോഡുകൾ അടച്ചു. തമിഴ്നാട്ടിൽനിന്നും കേരളത്തിൽ പ്രവേശിക്കുന്ന മുഴുവൻ ഇടറോഡുകളും തമിഴ്നാട് പൊലീസാണ് അടച്ചത്. ചില റോഡുകൾ മണ്ണിട്ടാണ് അടച്ചിരിക്കുകയാണ്. 60 മണിക്കൂർ സ മ്പൂർണ ലോക്ഡൗൺ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. അവശ്യ സർവിസുകൾ ഇരുവശത്തേക്കും അനുവ ദിക്കുന്നുണ്ട്.
കോവിഡിനെ വരുതിയിലാക്കാൻ തമിഴ്നാട്ടിലെ ചെെന്നെ ഉൾപ്പെടെയുള്ള അഞ്ചു നഗരങ്ങളിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ ഇന്നു രാവിലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. രോഗബാധിതരുടെ എണ്ണം 1821 ആയി ഉയർന്നതോടെയാണ് അഞ്ച് നഗരങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
െചന്നൈ, കോയമ്പത്തൂർ, മധുരൈ നഗരങ്ങളിൽ ഞായറാഴ്ച രാവിലെ തുടങ്ങിയ ലോക്ഡൗൺ ബുധനാഴ്ച വരെ നിലനിൽക്കും. ചെറു നഗരങ്ങളായ സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വരെയും. പലചരക്ക്-പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പോലും ജനങ്ങളെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. കടകൾ രാവിലെ ആറു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. റസ്റ്റാറൻറുകൾ തുറക്കില്ല. അതേസമയം, ഹോം ഡെലിവറി അനുവദിക്കും.
വെള്ളിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ് കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. പൊതുയിടങ്ങൾ രണ്ടു നേരം അണുവിമുക്തമാക്കും. സർക്കാറിെൻറ മേൽനോട്ടത്തിലുള്ള കാൻറീനുകളിൽ സബ്സിഡി നിരക്കിൽ ഭക്ഷണം ലഭിക്കും. എ.ടി.എം, ലാബ്, ആശുപത്രികൾ, ഫാർമസി എന്നിവയും ചട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും.
ചെന്നൈയിൽ മാത്രം 495 പേർക്കാണ് കോവിഡ് ബാധിച്ചത്. കോയമ്പത്തൂരിൽ 141ഉം തിരുപ്പൂരിൽ 110ഉം മധുരയിൽ 60 ഉം സേലത്ത് 30 കേസുകൾ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.