വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കൂട്ടകോപ്പിയടി: പിടിച്ചെടുത്തത് 28 െമാൈബൽ ഫോണുകൾ
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാല മൂന്നാം െസമസ്റ്റർ ബി.െടക് പരീക്ഷയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി കൂട്ടകോപ്പിയടി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാല് േകാളജുകളിൽ നിന്നായി പിടിച്ചെടുത്തത് 28 െമാൈബൽ ഫോണുകൾ. ഒരു േകാളജിൽ നിന്ന് 16ഉം മറ്റൊരു േകാളജിൽ നിന്ന് 10ഉം മറ്റ് രണ്ട് േകാളജുകളിൽ നിന്നായി ഓരോന്ന് വീതം മൊബൈൽഫോണുകളുമാണ് ഇൻവിജിേലറ്റേർമാരുടെ പരിേശാധനയിൽ ലഭിച്ചത്. ഒക്േടാബർ 23നു നടന്ന ബി ടെക് മൂന്നാം സെമസ്റ്റർ ലീനിയർ അൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് പരീക്ഷക്കിടെയായിരുന്നു സംഭവം.
ൈവസ് ചാൻസലർ േഡാ. എം.എസ്. രാജശ്രീയുെട നിർദേശാനുസരണം ഈ േകാളജുകളിെല പ്രിൻസിൽമാരുമായും പരീക്ഷാവിഭാഗം അധ്യാപകരുമായും സർവകലാശാല പരീക്ഷാ ഉപസമിതി നടത്തിയ ഓൺൈലൻ ഹിയറിങ്ങിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
പരീക്ഷാഹാളിൽ െമാൈബൽ േഫാണുകൾക്ക് നിേരാധനമുണ്ട്. അതിനാൽ െമാൈബൽ െകാണ്ടുവരുന്നവർ അവ പുറത്തു വെക്കണമെന്ന് ഇൻവിജിേലറ്റർമാർ നിർേദശിക്കാറുണ്ട്. എന്നാൽ ഇൻവിജിേലറ്റർമാരെ േബാധ്യപ്പെടുത്താൻ ഒരു ഫോൺ പുറത്തു വെക്കുകയും രഹസ്യമായി കരുതിയ മറ്റൊരു േഫാണുമായി പരീക്ഷാഹാളിേലക്ക് കയറുകയും ചെയ്തവരുണ്ടെന്നാണ് വിവരം.
അനധികൃതമായി െമാൈബൽ േഫാണുമായി പരീക്ഷാഹാളിൽ കയറുന്നവർക്ക് തുടർന്നുള്ള മൂന്ന് തവണവരെ പ്രസ്തുത പരീക്ഷ എഴുതാനാവില്ലെന്നാണ് നിയമം. ചില േകാളജുകളിൽ ഇത്തരത്തിൽ പിടിച്ചെടുത്ത െമാൈബൽ ഫോണുകൾ ഉടൻ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് അധ്യാപകരോട് കയർത്തു സംസാരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരേ വിഷയത്തിനായി പലതരം വാട്സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എഴുപത്തഞ്ച് മാർക്കിനുള്ള ഉത്തരങ്ങൾ വരെ ചില ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത പല െമാൈബൽ േഫാണുകളും ഇപ്പോൾ േലാക്ക് ചെയ്ത നിലയിലാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡുകൾ ഉപേയാഗിച്ചോ ഇ-മെയിൽ അക്കൗണ്ട് ഉപേയാഗിച്ചോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിേയാ േഫാൺ ഉപയോഗം തടയുവാനും വാട്സ്ആപ് നീക്കം െചയ്യുവാനും സാധിക്കും. അതിനാൽ േഫാണുകൾ വീണ്ടും പരിേശാധിച്ച് യഥാർഥ വിവരങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതിക പരിമിതികളുണ്ടെന്ന് പ്രിൻസിപ്പൽമാർ അഭിപ്രായപ്പെട്ടു.
സമാനമായ േകാപ്പിയടികൾ മറ്റു േകാളജുകളിലും പരീക്ഷകളിലും നടന്നിട്ടുണ്ടോയെന്ന് പരിേശാധിക്കേണ്ടതുണ്ടെന്നും ഓരോ േകാളജുകളിെലയും അച്ചടക്ക സമിതികൾ കൂടി വിശദമായ റിപ്പോർട്ടുകൾ അഞ്ച് ദിവസത്തിനകം നൽകണമെന്നും ഉപസമിതി പ്രിൻസിപ്പൽമാേരാട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോ ൈവസ് ചാൻസലർ േഡാ. എസ്. അയൂബ്, സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി അംഗങ്ങളായ പ്രഫ. പി.ഒ.െജ. ലബ്ബ, േഡാ. സി. സതീഷ് കുമാർ, േഡാ.ജി. േവണുേഗാപാൽ, പരീക്ഷാ കൺട്രോളർ േഡാ. െക.ആർ. കിരൺ എന്നിവർ േയാഗത്തിൽ പങ്കെടുത്തു.
േചാദ്യപേപ്പർ ചോർത്തി കൂട്ട കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബി ടെക് മൂന്നാം സെമസ്റ്റർ ലീനിയർ അൾജിബ്ര ആൻഡ് കോംപ്ലക്സ് അനാലിസിസ് പരീക്ഷ റദ്ദാക്കിയിരുന്നു. രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യ പേപ്പറിൻെറ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും മറുപടിയായി ലഭിച്ച ഉത്തരങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതുകയുമായിരുന്നു. കോവിഡ് കാലയളവിലെ പരീക്ഷകളിൽ ശാരീരിക അകലം പാലിക്കണമെന്ന നിബന്ധനയുടെ മറവിൽ ഇൻവിജിലേറ്റർമാരുടെ കണ്ണുവെട്ടിച്ചാണ് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.