Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2020 8:21 PM IST Updated On
date_range 21 Jun 2020 8:21 PM ISTമതസ്പർധയുണ്ടാക്കാനായി ക്ഷേത്ര പ്രതിഷ്ഠകൾ താഴെയിട്ട സംഭവം: പ്രതി റിമാൻഡിൽ
text_fieldsbookmark_border
വേലൂർ: കിരാല്ലൂർ ശിവക്ഷേത്രത്തിലെ ഉപദേവതകളുടെ രണ്ട് വിഗ്രഹങ്ങൾ വലിച്ച് താഴെയിട്ട സംഭവത്തിൽ പിടിയിലായ മലപ്പുറം കൊണ്ടോട്ടി കുളങ്ങരമഠം വീട്ടിൽ സുജി നമ്പീശനെ (42) വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ക്ഷേത്ര മേൽശാന്തി പൂജക്കായി അകത്തുകയറിയ സമയത്തായിരുന്നു സംഭവം.
കൊറോണ സാഹചര്യമായതിനാൽ ക്ഷേത്രത്തിൽ അധികം പേർ ഉണ്ടായിരുന്നില്ല. സംഭവത്തിനുശേഷം സുജി നമ്പീശൻ ഓടിപ്പോകുന്നത് ക്ഷേത്രം മേൽശാന്തി ഉമേഷ് കണ്ടിരുന്നു. ക്ഷേത്രത്തിലെ കഴകക്കാരൻെറ സഹായി കൂടിയാണ് പ്രതി. മതസൗഹാർദം തകർത്ത് ഭീതിയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വിഗ്രഹങ്ങൾ വലിച്ച് താഴെയിട്ടെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story