Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2024 4:09 PM IST Updated On
date_range 10 Dec 2024 4:09 PM ISTകേരളത്തിൽ ചാവേറാക്രമണ ആസൂത്രണക്കേസ്: പ്രതിയുടെ ശിക്ഷ എട്ട് വർഷമാക്കി ഹൈകോടതി
text_fieldsbookmark_border
കൊച്ചി: കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിന് ശിക്ഷാ ഇളവ്. എൻ.ഐ.എ കോടതി വിധിച്ച 10 വർഷത്തെ ശിക്ഷ എട്ട് വർഷമായാണ് ഹൈകോടതി കുറച്ചത്.
നിലവിൽ അഞ്ച് വർഷമായി റിയാസ് ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. ഹൈകോടതി ഇളവ് ചെയ്ത സാഹചര്യത്തിൽ മൂന്നു വർഷം കൂടി പ്രതി ശിക്ഷ അനുഭവിച്ചാൽ മതി.
ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ ആവേശം ഉൾക്കൊണ്ട് പാലക്കാട് കൊല്ലംങ്കോട് സ്വദേശിയായ റിയാസ് അബൂബക്കർ ഐ.എസിന്‍റെ കേരളാ ഘടകം രൂപീകരിക്കാൻ ഇറങ്ങി പുറപ്പെട്ടെന്നാണ് എൻ.ഐ.എ ആരോപിച്ച കുറ്റം.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ ആസൂത്രണം നടത്തുകയും അതിനായി ആളുകളെ സംഘടിപ്പിച്ചുവെന്നുമാണ് എൻ.ഐ.എ കുറ്റപത്രത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story