കോവിഡ് മറവിൽ ത്രീസ്റ്റാർ ഹോട്ടലിന് ബാർ അനുമതി; പ്രതിഷേധം
text_fieldsപൊന്നാനി: 10 വർഷമായി നടന്ന നീക്കങ്ങൾക്കൊടുവിൽ കോവിഡ് മറയാക്കി പൊന്നാനിയിലെ ത്രീസ് റ്റാർ ഹോട്ടലിന് സർക്കാർ ബാർ അനുമതി നൽകി. പൊന്നാനി ചമ്രവട്ടം ഹൈവേയിലെ ഹോട്ടലിനാണ ് അനുമതി നൽകിയത്.
ബാർ അനുവദിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് മാസങ്ങ ൾക്ക് മുമ്പ് തന്നെ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങിയിരുന്ന ു.
എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടികൾ നിർത്തിവെച്ചതോടെയാണ് സം സ്ഥാനത്ത് ബാർ ഹോട്ടലില്ലാത്ത ഏക നഗരസഭയായ പൊന്നാനിയിൽ സർക്കാർ തിടുക്കത്തിൽ അനുമ തി നൽകിയതെന്നാണ് ആക്ഷേപം.
ഹോട്ടൽ മതിലിനോട് ചേർന്ന് സ്കൂളും മീറ്ററുകൾക്കുള്ളിൽ ക്ഷേത്രവും നിലനിൽക്കുന്നതിനാൽ അനുമതി ലഭിക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. ചമ്രവട്ടം ജങ്ഷനിലെ ബീവറേജ് ഷോപ്പിെൻറ കെടുതികൾ അനുഭവിക്കുന്ന നാട്ടുകാർ ഹൈവേയിൽ ബാർ കൂടി തുറന്നാൽ ദുരിതത്തിലാവും.
ലോക്ഡൗണും നിരോധനാജ്ഞയും നിലനിൽക്കുന്നതിനാൽ പ്രതിഷേധമുണ്ടാവില്ലെന്ന കണക്കുകൂട്ടലിനിടയിലും നിർദേശങ്ങൾ ലംഘിക്കാതെയുള്ള സമരപരിപാടികൾ നടത്താനാണ് വിവിധ രാഷ്ട്രീയ, സാംസ്കാരിക, മത സംഘടനകളുടെ തീരുമാനം.
പൊന്നാനി ബാർ ഹോട്ടലിനെതിരെ പ്രതിഷേധം
പൊന്നാനി: ലോക് ഡൗണിലായിരിക്കെ പൊന്നാനിയിൽ ബാർ ഹോട്ടലിന് അനുമതി നൽകിയതിൽ സാംസ്കാരിക, സാഹിത്യ, മത, രാഷ്ട്രീയ നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ബാർ തുടങ്ങാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു.
സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണൻ, പി. സുരേന്ദ്രൻ, മുൻ എം.പി സി. ഹരിദാസ്, പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ, ചരിത്രകാരൻ ടി.വി. അബ്ദുറഹിമാൻ, പ്രഫ. കടവനാട് മുഹമ്മദ്, സെയ്ത് മുഹമ്മദ് തങ്ങൾ, കാദർ ഹാജി, എം.പി. നിസാർ, പി. കോയക്കുട്ടി, ആർ.വി. അഷ്റഫ്, കെ.എസ്. ഇസ്മായിൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, ഏട്ടൻ ശുകപുരം, മുഹമ്മദ് പൊന്നാനി എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
പൊന്നാനി: ലോക് ഡൗൺ മറവിൽ വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരിെല്ലന്ന ആത്മധൈര്യത്തിൽ ആറോളം പുതിയ ബാറുകൾക്ക് നൽകിയ അനുമതി പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് സേവാദൾ മുന്നറിയിപ്പ് നൽകി.
ഓൺലൈനിൽ നടന്ന യോഗം സംസ്ഥാന ട്രഷറർ യൂസഫ് ഷാജി ഉദ്ഘാടനം ചെയ്തു. പി. കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.പി. സലീം, ടി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
പൊന്നാനി: ലോക് ഡൗണിെൻറ മറവിൽ പൊന്നാനിയിൽ ബാർ ഹോട്ടലിന് അനുമതി നൽകിയതിൽ ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. ഏരിയ പ്രസിഡൻറ് ആർ.വി. അശ്റഫ് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഫാറൂഖി, പി. അബ്ദുൽ സലാം, വി.പി. റഷീദ്, പി.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.