ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ് സംസ്ഥാനം
text_fieldsതിരുവനന്തപുരം: സ്വർണ കള്ളക്കടത്തുകേസിനെയും മുഖ്യമന്ത്രിയുടെ ഒാഫിസിനെയും ചുറ്റിനിന്ന സംസ്ഥാന രാഷ്ട്രീയം ഇടവേളക്കുശേഷം ദേശീയ രാഷ്ട്രീയത്തിനൊപ്പം തിരിയുന്നു.
ബാബരി മസ്ജിദ് പൊളിച്ചിടത്ത് പ്രധാനമന്ത്രി തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടൽ നടത്തിയപ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിന് കോൺഗ്രസ് സംസ്ഥാന, ദേശീയ നേതാക്കളിൽനിന്നുണ്ടായ ആശംസാ പ്രകടനമാണ് പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.
ആർ.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയത്തിന് ബദലായി മതേതരവാദികളും ന്യൂനപക്ഷ വിഭാഗവും വിശ്വാസമർപ്പിച്ചത് രാഹുൽ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലുമായിരുന്നു.
എന്നാൽ, ഇവരുടെ പരസ്യപ്രതികരണത്തോടെ ഹിന്ദുത്വ രാഷ്ട്രീയത്തിനോട് എന്നും വിമർശനാത്മക നിലപാട് സ്വീകരിച്ച പൊതുസമൂഹവും ന്യൂനപക്ഷ വിഭാഗവും ശക്തമായ കേരളത്തിൽ കോൺഗ്രസ് നിലപാട് ചർച്ചയായിരിക്കുകയാണ്.
കോവിഡ് പ്രതിരോധ പാളിച്ചയും സ്വർണ കള്ളക്കടത്തുകേസ് പ്രതികളുമായുള്ള മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ബന്ധവും ഉന്നയിച്ച പ്രതിപക്ഷം തീർത്ത രാഷ്ട്രീയ പത്മവ്യൂഹത്തിലാണ് സർക്കാറും സി.പി.എമ്മും. എൻ.െഎ.എ അന്വേഷണത്തോടെ മുഖ്യമന്ത്രിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് കോൺഗ്രസ്.
അതിനിടെയുണ്ടായ പുതിയ വിവാദം മതേതരത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചു. ഇതോടെ കോൺഗ്രസിെൻറ മൃദുഹിന്ദുത്വ സമീപനവും പുതിയ വാതിൽ തുറന്നിട്ടു.
മാസങ്ങൾക്കുള്ളിലെ തദ്ദേശ തെരഞ്ഞെടുപ്പും പിന്നീടുള്ള നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ, രാഷ്ട്രീയ വിഷയമാക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. വാർത്തസമ്മേളനത്തിലെ പ്രതികരണത്തിലൂടെ മുഖ്യമന്ത്രി തന്നെ ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംഘടനകളുടെയും നിലപാടാണ് യു.ഡി.എഫിനും കോൺഗ്രസിനും വലിയ വിജയത്തിന് വഴിയൊരുക്കിയത്.
കോൺഗ്രസിനും യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ trivandrum gold smuggling, ram mandir, congress, priyanka gandhi, babri masjid, muslim league, kerala politics, തിരുവനന്തപുരം സ്വർണക്കടത്ത്, ദേശീയ രാഷ്ട്രീയം, ബാബരി മസ്ജിദ്, രാമക്ഷേത്രം, കോൺഗ്രസ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോവിഡ് പ്രതിരോധം, മുസ്ലിം ലീഗ്നും മറുപടി പറയാൻ ഏറെ വിയർക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.