കേരളം സമഗ്ര ഡിസൈന്‍ നയം കൊണ്ടുവരും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നൂതനത്വവും മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുന്ന സമഗ്ര ഡിസൈന്‍ നയം രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസൈന്‍ സമന്വിത അന്തരീക്ഷം നിർമിക്കുന്നതിനും സംസ്ഥാനത്തെ പ്രധാന ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഇടപെടൽ നടത്തും. ടൂറിസം, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ ബൈ ഡിസൈന്‍’ ത്രിദിന ഡിസൈന്‍ പോളിസി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ടൂറിസം പ്രദേശങ്ങള്‍, പൊതുഇടങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, തെരുവുകള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്‍പന സംബന്ധിച്ച് കേരളത്തിന്‍റേതായ കരട് നയം രൂപപ്പെടുത്തുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. ഡിസൈന്‍ പോളിസി സംരംഭം രാജ്യത്ത് അദ്യത്തേതായിരിക്കുമെന്നും ഇത് പൊതുമരാമത്ത്, ടൂറിസം മേഖലകളിലെ നിർമാണ സങ്കല്‍പങ്ങളെ സമൂലമായി മാറ്റുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചീഫ് സെക്രട്ടറി വി.പി. ജോയി, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ആസൂത്രണ ബോര്‍ഡംഗങ്ങളായ ഡോ. കെ. രവി രാമന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.