പൊതുപരിപാടി രണ്ട് മണിക്കൂർ, ഹോട്ടലുകളും കടകളും രാത്രി 9 വരെ-നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പിന്നാെല കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കടകളും ഹോട്ടലുകളും രാത്രി ഒമ്പതിന് അടക്കണം.
പൊതുചടങ്ങുകൾ പരമാവധി രണ്ട് മണിക്കൂർ കൊണ്ട് അവസാനിപ്പിക്കണം. ചടങ്ങുകൾ തുറസ്സായ സ്ഥലത്താണ് നടക്കുന്നതെങ്കിൽ പരമാവധി 200 പേരും അടച്ചിട്ട മുറികളിൽ 100 പേരും മാത്രമേ പാടുള്ളൂ.ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ഉത്തരവ് പുറത്തിറങ്ങുന്ന മുറക്ക് പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി കൂടി കണ്ട ശേഷമാകും നിയന്ത്രണങ്ങൾ ഉത്തരവായി ഇറങ്ങുകയെന്നാണ് സൂചന.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 നോട് അടുക്കുകയാണ്.നിലവിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ യോഗം കൂടുതൽ കടുത്ത നടപടികൾ വേണമെന്ന അഭിപ്രായത്തിലാണ് എത്തിയത്. പൊതുപരിപാടികൾക്കും ആൾക്കൂട്ടങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തും.ക്വാറൻറീനിലുള്ളവർ അത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും.വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നവർക്ക് അതിനുള്ള സൗകര്യമുണ്ടോ എന്നും പരിേശാധിക്കും.
പ്രധാന തീരുമാനങ്ങൾ:
പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തും.
തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200ലധികം പേരെ പങ്കെടുപ്പിക്കില്ല.
അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നൂറിലധികം പേരെ അനുവദിക്കില്ല.
ഹോട്ടലുകളും കടകളും രാത്രി ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.
ഹോട്ടലുകളിൽ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കൂ.
ഹോട്ടലുകളില്‍നിന്ന് ഭക്ഷണം പാഴ്സല്‍ നല്‍കണമെന്ന് നിർദേശിക്കും.
വിവാഹ ചടങ്ങുകളിൽ പരമവധി പായ്ക്കറ്റ് ഭക്ഷണം നല്‍കണം
പ്രാദേശിക ലോക്ഡൗൺ വേണ്ടിവരും –മന്ത്രി ശൈലജ
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് രണ്ടുദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. കൂടുതൽ വാക്സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.