കുട്ടിയുടെ മരണം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ
text_fieldsആലപ്പുഴ: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ വിഭാഗത്തിൽ കൊണ്ടുവന്നത്. രാവിലെ നാണയം വിഴുങ്ങി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. ശ്വാസംമുട്ടലോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല.
പരിശോധനയിലും കുട്ടിക്ക് ശ്വാസതടസ്സമോ വയർ പെരുക്കമോ കണ്ടെത്താനായില്ല. എടുത്ത രണ്ട് എക്സ്റേയിലും നാണയത്തിെൻറ നിഴൽ ആമാശയത്തിലായിരുന്നു. കുട്ടിയെ പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിച്ചു.
ശാസ്ത്രീയമായി കുട്ടിക്ക് ഓപറേഷൻ ചെയ്യുകയോ ട്യൂബ് ഇട്ടു നോക്കേണ്ട ആവശ്യമോ ഇല്ലായിരുന്നു. സാധാരണ ഭക്ഷണം നൽകുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും ചെയ്യാനും കുട്ടിയുടെ മലം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചു. ആവശ്യം ഉണ്ടെങ്കിൽ ഒരാഴ്ച കഴിഞ്ഞ് വരാനും നിർദേശിച്ചു. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് കുഞ്ഞ് പൂർണ ആരോഗ്യവാൻ ആയിരുെന്നന്നും സൂപ്രണ്ട് വാർത്തക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, എക്സ്റേയിൽ കുട്ടിയുടെ വയറ്റിൽ നാണയം കണ്ടതോടെ കുഴപ്പം തോന്നിയതുകൊണ്ടാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചതെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത വ്യക്തമാക്കി. എന്നാൽ, കുട്ടിക്ക് അസ്വസ്ഥതയുണ്ടായിരുന്നില്ല. ഇത്തരം ഘട്ടങ്ങളിൽ സ്വാഭാവികമായി തനിയെ പുറത്തേക്ക് പോവുകയാണ് ചെയ്യാറ്. ഈ കാരണംകൊണ്ട് മരിക്കേണ്ട ഒരുസാധ്യതയും കാണുന്നില്ലെന്നും അവർ പറഞ്ഞു.
കുട്ടി മരിക്കാനിടയായ സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ അമ്പലപ്പുഴ എം.സി.എച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. സുബാഹു ഉദ്ഘാടനം ചെയ്തു. കുടുംബത്തിന് ധനസഹായം നൽകണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒാട്ടപ്പാച്ചിൽ നിഷ്ഫലം
ആലപ്പുഴ: ജീവെൻറ നിലനിൽപിനായുള്ള അവസാന ഓട്ടപ്പാച്ചിലിൽ പ്രതീക്ഷയുമായി കുഞ്ഞുപൃഥ്വിരാജുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തി. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് ആലുവയിൽനിന്ന് ബന്ധുക്കൾ മൂന്നുവയസ്സുകാരൻ പൃഥ്വിരാജിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്തതിനെത്തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ കുട്ടികളുടെ വിഭാഗത്തിൽ എത്തിച്ചത്.
ഇവിടെ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. കോവിഡ് ചികിത്സക്ക് മെഡിക്കൽ കോളജിെൻറ ഒരുവിഭാഗം മാറ്റിയതിനാൽ മറ്റുരോഗികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നിെല്ലന്ന് പരക്കെ ആക്ഷേപമുണ്ട്. അതിനിടെയാണ് മറ്റൊരു ജില്ലയിൽനിന്ന് റഫർ ചെയ്ത് എത്തിച്ചിട്ടും ആശുപത്രി അധികൃതർ വളരെ ലാഘവത്തോടെ കുഞ്ഞിനെ കൈകാര്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.