വിനോദ സഞ്ചാരം: സംസ്ഥാനത്തിന് 36,258 കോടിയുടെ റെക്കോർഡ് വരുമാനം
text_fieldsതിരുവനന്തപുരം: കേരള ടൂറിസം 2018ല്‍ നേടിയത് 36,258 കോടി രൂപയുടെ റെക്കോർഡ് വരുമാനം. 2015ല്‍ 28,659 കോടി രൂപയായിരുന്നു വരുമാനം . ആഭ്യന്തര വിനോദ സഞ്ചാരികളുടെയും, വിദേശ വിനോദ സഞ്ചാരികളുടെയും എണ്ണത്തിൽ ഒരുപോലെ വര്‍ധനവുണ്ടായി. മുഖ്യമന്ത്ര ിയുടെ ഒാഫീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ടൂറിസം മേഖലയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയതായും ചില പദ്ധതികള്‍ പുരോഗമിക്കുന്നതായും സർക്കാർ അവകാശപ്പെടുന്നു.
765 കോടി രൂപയാണ് വിനോദ സഞ്ചാര മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ച് തദ്ദേശീയരുടെ പ്രാതിനിധ്യം കൂടി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളില്‍ ഉറപ്പു വരുത്തിയതായും ഏഴ് കോടി രൂപ ഇത്തരത്തില്‍ പ്രാദേശിക വരുമാനം സൃഷ്ടിക്കാന്‍ സാധിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.