ഒരു കോടിയിലേറെ സന്ദർശകർ; സർക്കാർ ടൂറിസം വെബ്സൈറ്റുകളിൽ കേരളം മുന്നിൽ
text_fieldsതിരുവനന്തപുരം: നീലക്കുറിഞ്ഞിയുടെ വിസ്മയവും ക്ലിൻറ് സ്മാരക ചിത്രരചന മത്സരവ ും ഉൾപ്പെടെ മൂന്ന് പ്രചാരണ പരിപാടികളിലൂടെ 2018-19ൽ കേരള ടൂറിസം വെബ്സൈറ്റിൽ (https://www.keralatourism.org/ൽ) സന്ദർശക തിരക്ക്. ഒരു കോടിയിലേറെ സന്ദർശനങ്ങളുമായി കേന്ദ്രസർ ക്കാറിേൻറതടക്കം ഇന്ത്യയിൽ സർക്കാർ ടൂറിസം വെബ്സൈറ്റുകളിൽ കേരളം മുന്നിലെത്തി.
20 18-19 കാലയളവിൽ വെബ്സൈറ്റിലെത്തിയത് 71,32,491 സന്ദർശകരും 10,252,887 സന്ദർശനങ്ങളുമായിരുന്നു. ലോകത്തിലെ 19,140 നഗരങ്ങളിൽനിന്നുള്ള സന്ദർശനങ്ങളാണ് സൈറ്റിലുണ്ടായത്. 2017-18ൽ 14,219 നഗരങ്ങളിൽനിന്ന് 31,61,986 പേർ 41,02,061 പ്രാവശ്യം വെബ്സൈറ്റ് സന്ദർശിച്ചിരുന്നു.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിക്കും ക്ലിൻറ് രാജ്യാന്തര ചിത്രരചന മത്സരത്തിനും പുറമെ 20 ഇന്ത്യൻ നഗരങ്ങളിലും 20 വിദേശ നഗരങ്ങളിലുമായി നടത്തിയ നൂതനമായ പ്രളയാനന്തര പ്രചാരണവും വെബ്സൈറ്റിെൻറ ജനപ്രീതി ഉയർത്തി. വെബ്സൈറ്റ് സന്ദർശകരുടെ എണ്ണം പരിഗണിച്ചാണ് പ്രചാരണത്തിനുള്ള നഗരങ്ങളെ തെരഞ്ഞെടുത്തത്. പ്രചാരണത്തിനാവശ്യമായ വിവരങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും 23 ഭാഷകളിൽ ചിട്ടപ്പെടുത്തിയിരുന്നു.
മൂന്നു പ്രചാരണങ്ങളിൽ ഏറ്റവും മികച്ചത് ക്ലിൻറിെൻറ സ്മരണാർഥമുള്ള രാജ്യാന്തര ചിത്രരചന മത്സരമായിരുന്നു. കേരളമെന്ന വാക്ക് ലോകത്തെമ്പാടുമുള്ള 50 ലക്ഷം ഭവനങ്ങളിലെ കുട്ടികളിലെത്തിക്കാൻ ഇതിലൂടെ കഴിഞ്ഞു. ഈ പ്രചാരണത്തിലൂടെ 134 രാജ്യങ്ങളിൽ നിന്നായി 48,390 പേർ രജിസ്റ്റർ ചെയ്യുകയും 97 രാജ്യങ്ങളിൽ നിന്നായി 20,320 എൻട്രികൾ ലഭിക്കുകയും ചെയ്തു.
കഴിഞ്ഞവർഷത്തെ സന്ദർശകരിൽ 80 ശതമാനം പേരും വെബ്സൈറ്റിൽ പ്രവേശിച്ചത് മൊബൈൽ ഫോണുകളിലൂടെ ആയിരുെന്നന്നതാണ് മറ്റൊരു പ്രത്യേകത. 2018-19 കാലയളവിലെ മൂന്ന് മികച്ച പ്രചാരണങ്ങളാണ് വെബ്സൈറ്റിന് മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.