ടൂറിസം വകുപ്പിെൻറ ട്വീറ്റ്; കോടികളുടെ പരസ്യത്തെക്കാൾ ഗുണം ചെയ്തെന്ന്
text_fieldsതിരുവനന്തപുരം: കർണാടകയിലെ പുതിയ എം.എൽ.എമാരെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ചുള്ള ഒറ്റ ട്വീറ്റ് കോടിക്കണക്കിന് രൂപ മുടക്കി ചെയ്യുന്ന പരസ്യത്തെക്കാൾ കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തിൽ ഫലം ചെയ്തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ടൂറിസം പ്രചാരണമെന്നതില് കവിഞ്ഞ് മറ്റ് യാതൊരു ലക്ഷ്യങ്ങളും ട്വീറ്റിനുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള ടൂറിസത്തിെൻറ പ്രചാരണമാണ് ലക്ഷ്യംവെച്ചത്. അത് നേടുകയും ചെയ്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള ചര്‍ച്ചകള്‍ വന്നതോടെയാണ് ട്വീറ്റ് പിന്‍വലിച്ചതെന്നും മന്ത്രി അറിയിച്ചു.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്്ട്രീയ അനിശ്ചിത സാഹചര്യത്തിൽ എല്ലാ എം.എല്‍.എമാരെയും ദൈവത്തിെൻറ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേക്ക് ക്ഷണിക്കുെന്നന്നായിരുന്നു ടൂറിസം വകുപ്പിെൻറ ട്വീറ്റ്. പിന്‍വലിക്കുന്നതുവരെ ട്വീറ്റിന് പതിനായിരത്തോളം ലൈക്കുകളും ആറായിരം റീട്വീറ്റുകളും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.