ജൂലൈ 11ന് സംസ്ഥാനത്ത് കടയടപ്പ് സമരം
text_fieldsആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. വ്യക്തതയില്ലാതെ നടപ്പാക്കിയ ജി.എസ്.ടി വ്യാപാരികളെയും പൊതുജനങ്ങളെയും തമ്മിലടിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ചെറിയ നിരക്കിൽ നികുതിയടച്ച് സ്റ്റോക്ക് ചെയ്ത പല സാധനങ്ങൾക്കും ജി.എസ്.ടിയിൽ 18 ശതമാനവും അതിൽ കൂടുതലും നിരക്കാണുള്ളത്. ഇത്തരം സാധനങ്ങൾ എം.ആർ.പി വിലയിൽ വിറ്റാൽ കനത്ത നഷ്ടം സഹിക്കേണ്ടി വരും.
ജി.എസ്.ടിയുടെ സുഗമമായ നടത്തിപ്പിന് റിട്ടേൺ സമർപ്പിക്കാൻ മൂന്നു മാസത്തെ സാവകാശം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കാതെ ലീഗൽ മെട്രോളജി വകുപ്പും വാണിജ്യ നികുതി ഉദ്യോഗസ്ഥരും അനധികൃത പരിശോധന നടത്തി വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെയാണ് ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും അടക്കം അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചതെന്ന് പ്രസിഡൻറ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.