ട്രെയിനുകൾ വൈകുന്നത് ആറുമാസം കൂടി തുടരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് െട്രയിനുകൾ വൈകിയോടുന്നത് ആറുമാസം കൂടി തുടരുമെന്ന് ദക്ഷിണ റെയിൽവേ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയക്രമത്തിൽ മാറ്റംവന്നത്. പണി പൂർത്തിയാകുന്ന മുറയ്ക്ക് കൃത്യസമയം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ പ്രധാന റെയിൽവേ വികസനപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കലും പ്രാദേശിക എതിർപ്പുകളും ആണ് തടസ്സമെന്നും റെയിൽവേ അധികൃതർ എം.പിമാരെ അറിയിച്ചു. ചിങ്ങവനം -ചെങ്ങന്നൂർ റൂട്ടിൽ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്തുനൽകാനുള്ള സംസ്ഥാന സർക്കാറിെൻറ നടപടിയിൽ പുരോഗതിയില്ല. ശബരി പാതക്കും തിരുനാവായ -ഗുരുവായൂർ പാതക്കുമെതിരെ പ്രാദേശിക എതിർപ്പുകൾ ഉയരുന്നുവെന്നും അവർ അറിയിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിേലക്ക് ഉയർത്തുന്നതിനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എം.കെ. രാഘവൻ എം.പിയെ യോഗത്തിൽ അറിയിച്ചു. ഇതിനായി ടെക്നിക്കൽ കമ്മിറ്റി യോഗം അടുത്തയാഴ്ച ചേരും. കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തസാധ്യതകൾ മുൻനിർത്തി ഫയർസ്റ്റേഷൻ നിർമിക്കാൻ സ്ഥലം നൽകണമെന്ന ആവശ്യം പരിഗണനയിലാണെന്നും ജനറൽ മാനേജർ അറിയിച്ചു. മംഗലാപുരം-കോഴിക്കോട്-ബംഗളൂരു റൂട്ടിൽ പുതിയ ട്രെയിനിനായുള്ള നിർദേശം റൂട്ടിലെ തിരക്ക് കാരണം പരിഗണിക്കാനാവില്ലെന്ന് ദക്ഷിണ പടിഞ്ഞാറൻ റെയിൽവേ അധികൃതർ അറിയിച്ചതായും പറഞ്ഞു. മംഗലാപുരം, കോഴിക്കോട്, മധുര റൂട്ടിൽ രാമേശ്വരത്തേക്ക് ട്രെയിൻ റെയിൽവേ പരിഗണിക്കുന്നതായും എം.കെ. രാഘവനെ അറിയിച്ചു. കോഴിക്കോട് - കരിപ്പൂർ വിമാനത്താവളം -മലപ്പുറം -അങ്ങാടിപ്പുറം റൂട്ടിൽ റെയിൽവേ ലൈൻ സാധ്യമാണെന്ന റിപ്പോർട്ട് സമർപ്പിച്ചതായും അറിയിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പുതുതായി രണ്ട് എ.ടി.എം കൗണ്ടറുകൾകൂടി തുടങ്ങാൻ നടപടി സ്വീകരിക്കും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ ആവശ്യമായ സൗകര്യങ്ങളോടെ നാലാമത്തെ പ്ലാറ്റ്ഫോമിലെ പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റും. കോഴിക്കോട് സ്റ്റേഷനിൽ രണ്ട് എക്സ്കലേറ്ററുകൾകൂടി പുതുതായി സ്ഥാപിക്കും.
തിരുവനന്തപുരം -നിലമ്പൂർ റൂട്ടിൽ രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കുന്നതിന് ദക്ഷിണ റെയിൽവേ തത്ത്വത്തിൽ അനുമതി നൽകിയതായും റെയിൽവേ ബോർഡിെൻറ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും പി.വി. അബ്ദുൽ വഹാബ് എം.പിയെ അറിയിച്ചു. ഇതിനായി തിരുവനന്തപുരം ഡിവിഷനൽ ഒാഫിസിൽനിന്ന് റിപ്പോർട്ട് ലഭിക്കണം. ഫെബ്രുവരി ഒന്നിന് ചേരുന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗം മുമ്പാകെ റിപ്പോർട്ടും നിർദേശവും സമർപ്പിക്കാനായാൽ ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. ഇൗ നടപടികൾ സമയബന്ധിതമായി പൂർത്തിയായാൽ മാത്രമേ സ്വതന്ത്ര ട്രെയിൻ അടുത്ത ബജറ്റിൽ ഉൾപ്പെടുകയുള്ളൂവെന്ന് പി.വി. അബ്ദുൽ വഹാബ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, േകന്ദ്രബജറ്റിന് മുന്നോടിയായുള്ള നടപടികൾ ഏറക്കുറെ പൂർത്തിയായശേഷം നിർദേശങ്ങൾക്കായി യോഗം വിളിച്ചതിനെ എം.പിമാർ യോഗത്തിൽ വിമർശിച്ചു. കേരളത്തിൽനിന്നുള്ള ആറ് എം.പിമാരും തമിഴ്നാട്ടിൽനിന്നുള്ള രണ്ട് എം.പിമാരുമാണ് യോഗത്തിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.