ഇന്നും കൊടുംചൂട് തന്നെ: ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsതിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സാധാരണയെക്കാൾ രണ്ടുമുതൽ നാലുവരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് കഴിഞ്ഞ 48 മണിക്കൂറായി ചൂട് 40 ഡിഗ്രിക്ക് മുകളിൽ തുടരുകയാണ്. വെള്ളിയാഴ്ചയും ജില്ലയിൽ രേഖപ്പെടുത്തിയത് 40.1 ഡിഗ്രി ചൂടാണ്. സാധാരണയെക്കാൾ 3.5 ഡിഗ്രി ചൂടാണ് വർധിച്ചത്. ചൂട് 40 ഡിഗ്രിക്ക് മുകളിൽ തുടരുകയും താപനില സാധാരണയെക്കാൾ അഞ്ച് ഡിഗ്രിയോളം വർധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പാലക്കാട് ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.