കേരളത്തിലെ വാക്സിൻ ക്ഷാമം: പാർലമെൻറ് വളപ്പിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: കേരളത്തിലെ വാക്സിൻക്ഷാമം പരിഹരിക്കാൻ നടപടി സീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറ് വളപ്പിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. വിഷയം ചൂണ്ടിക്കാട്ടി ലോക്സഭയിൽ അടിയന്തര പ്രമേയത്തത്തിനും എം.പിമാർ നോട്ടീസ് നൽകി. കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. മുരളീധരൻ, ആേൻറാ ആൻറണി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ് എന്നിവരാണ് പാർലമെൻറ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ വാക്‌സിൻ നൽകൂ, കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചത്.
കേരളസർക്കാറിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും സർക്കാർ വാക്‌സിൻ വിതരണത്തിൽ പൂർണമായും പരാജയപ്പെട്ടതായും എം.പി മാർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അധിക ഡോസ് വാക്സിനുകൾ വേഗത്തിൽ അനുവദിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
13 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി രേഖപ്പെടുത്തുന്ന കേരളത്തിൽ വാക്‌സിൻ ക്ഷാമം നേരിടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും വിഷയം ലോക്സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് സ്പീക്കർക്ക് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. കർഷകരുടെ ആവശ്യങ്ങൾ സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ഡോ. വി. ശിവദാസനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.