കേരളത്തിൽ തൊഴിലില്ലാത്ത ഡോക്ടർമാർ 8753; എൻജിനീയർമാർ 45913
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിൽരഹിതരായ ഡോക്ടർമാരുടെയും എൻജിനീയർമാ രുടെയും എണ്ണത്തിൽ വർധന. നിയമസഭയിൽ കെ.ജെ. മാക്സിയുടെ ചോദ്യത്തിന് മന്ത്രി ടി.പി. രാ മകൃഷ്ണൻ നൽകിയ മറുപടിയിലാണ് ഇൗ വിവരം. തൊഴിൽരഹിതരായ എൻജിനീയർമാർ 45913 ആണ്. ഒക ്ടോബറിൽ ഇത് 44559 ആയിരുന്നു. തൊഴിലില്ലാത്ത ഡോക്ടർമാർ 7303ൽനിന്ന് 8753 ആയി. എംേപ്ലായ് മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണിത്.
സംസ്ഥാനത്ത്എംേപ്ലായ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ആകെ തൊഴിൽരഹിതർ 34.18 ലക്ഷമാണ്. പ്രതിമാസം 120 രൂപ നിരക്കിൽ 85122 പേർ 2019-20ൽ തൊഴിൽരഹിത വേതനം വാങ്ങി. തൊഴിൽരഹിതരായ നിയമ, എം.ബി.എ, എം.സി.എ ബിരുദധാരികളുടെ എണ്ണത്തിലും വർധനയുണ്ട്.
ആകെ 34,18,072 തൊഴിൽരഹിതരിൽ 21,73,492 പേരും സ്ത്രീകളാണ്. 12,44,555 പുരുഷന്മാരും 25 ട്രാൻസ്ജെൻഡേഴ്സും പട്ടികയിലുണ്ട്. 29,75,814 പേർ തൊഴിലിന് അർഹതയുള്ള പ്രായപരിധിയിൽ (18നും 50നും ഇടയിൽ) വരുന്നവരാണ്. 3,28,813 പേർ 18 ന് താഴെയുള്ളവരും 1,12,372 പേർ 50 ന് മുകളിലുള്ളവരുമാണ്. 3,06,705 പേർ ബിരുദധാരികളും 83,273 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്.
പ്രഫഷനൽ/ സാേങ്കതികയോഗ്യത നേടിയവർ 1,45,619 പേരുണ്ട്. 1344 അഗ്രികൾച്ചർ ബിരുദധാരികളും 6903 എം.ബി.എ ബിരുദധാരികളും തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്. വെറ്ററിനറി സയൻസ് -498, എൽഎൽ.ബി -758, എം.സി.എ -3836, പി.ജി.ഡി.സി.എ -3576, ബി.എസ്സി നഴ്സിങ് -11268, ബി.എസ്സി എം.എൽ.ടി 1231, എം.എ 20077, എം.കോം 11695, എം.എസ്സി 21250, എൻജിനീയറിങ് ഡിേപ്ലാമ 79731, െഎ.ടി.െഎ സർട്ടിഫിക്കറ്റ് 96446 എന്നിങ്ങനെയാണ് മറ്റ് തൊഴിൽരഹിതരുടെ വിവരം. 8,22,865 പേർ പ്രീഡിഗ്രി/ പ്ലസ് ടു യോഗ്യതയുള്ളവരാണ്. പത്താംതരം യോഗ്യതയുള്ളവർ 19,39,978 പേർ. 2,64,569 പേർ പത്താംതരത്തിന് താഴെ യോഗ്യതയുള്ളവരുമാണ്.
655 നിരക്ഷരരും തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്. 5,18,296 പേർ പട്ടികജാതി വിഭാഗത്തിലും 41,180 പേർ പട്ടികവർഗത്തിലുമുള്ളവരാണ്. ഭിന്നശേഷിക്കാർ 75177, വിധവകൾ 49470, അവിവാഹിതരായ സ്ത്രീകൾ 6058, അവിവാഹിതരായ അമ്മമാർ 25, വിമുക്തഭടന്മാർ 12468, മിശ്രവിവാഹിതർ 2087 എന്നിങ്ങനെയാണ് മറ്റു പ്രത്യേക വിഭാഗങ്ങളിൽനിന്നുള്ളവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.