കേരള സർവകലാശാല അസിസ്റ്റൻറ്: പ്രമോഷന് പരീക്ഷ വേണ്ട –ഹൈകോടതി
text_fieldsകൊച്ചി: കേരള സർവകലാശാല അസിസ്റ്റൻറുമാർക്ക് ഉദ്യോഗക്കയറ്റം നൽകേണ്ടത് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന് ഹൈകോടതി. വകുപ്പുതല പരീക്ഷ പാസായതിെൻറ അടിസ്ഥാനത്തിൽ ഇതുവരെ നൽകിയ സ്ഥാനക്കയറ്റങ്ങൾ പുനഃപരിശോധിക്കണം. ഇതിന് നടപടി രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് പി.വി. ആശയുടെ വിധിയിൽ പറയുന്നു.
സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷ പാസാകണമെന്ന നിബന്ധന ചോദ്യം ചെയ്ത് ചില ജീവനക്കാർ നൽകിയ ഹരജികളാണ് തീർപ്പാക്കിയത്. 2008ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനവുമായി ബന്ധപ്പെട്ട് ൈഹകോടതിയിൽ കേസുണ്ടായിരുന്നു. ഈ പട്ടികയിൽനിന്ന് നിയമിക്കപ്പെട്ടവരാണ് ഹരജിക്കാർ. കേസ് തീർപ്പാകുംവരെ ഇവർക്ക് സ്ഥാനക്കയറ്റവും നൽകിവന്നു.
പിന്നീട് നിയമനം ശരിവെച്ചും സ്ഥാനക്കയറ്റത്തിന് മുൻകൂർ പ്രാബല്യം നൽകി ആനുകൂല്യങ്ങൾ നൽകാനും ഉത്തരവുണ്ടായി. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷ എന്ന നിബന്ധന കൊണ്ടുവന്നത്. ഇക്കാര്യം ചോദ്യം ചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
പ്രബേഷൻ, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷ പാസാകണമെന്ന് നിർദേശിക്കുന്ന വ്യവസ്ഥകൾ സർവകലാശാല ആക്ടിലില്ലെന്നും പരീക്ഷ നടത്തിപ്പിലൂടെ ഉദ്യോഗക്കയറ്റം നിശ്ചയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.