കേരള സർവകലാശാലയിൽ മന്ത്രി ഭാര്യയുടെ നിയമനം വിവാദത്തിൽ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി രൂപവത്കരിച്ച ഡയറക്ടറേറ്റിെൻറ തലപ്പത്ത് മന്ത്രി ജി. സുധാകരെൻറ ഭാര്യയെ നിയമിച്ചത് വിവാദത്തിൽ. പ്രഫസർ പദവിയിലുള്ള മൂന്ന് ഡയറക്ടർമാരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന 47 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒരു ഡയറക്ടറേറ്റിന് കീഴിലാക്കിയത്. ഇതിെൻറ ഡയറക്ടറായാണ് ആലപ്പുഴ എസ്.ഡി കോളജ് വൈസ്പ്രിൻസിപ്പലായി വിരമിച്ച മന്ത്രിയുടെ ഭാര്യ ഡോ. ജൂബിലി നവപ്രഭയെ നിയമിച്ചത്.
സർവകലാശാലക്ക് കീഴിലെ 29 യു.െഎ.ടികൾ, 10 ബി.എഡ് സെൻററുകൾ, ഏഴ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, ഒരു എൻജിനീയറിങ് കോളജ് എന്നിവയാണ് പുതിയ ഡയറക്ടറേറ്റിന് കീഴിലുള്ളത്. കോളജ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ പദവിയിൽനിന്ന് വിരമിച്ചവരെ ഡയറക്ടറായി നിയമിക്കാമെന്ന വ്യവസ്ഥയാണ് നിയമനത്തിനുവെച്ചത്. എട്ടുപേർ അപേക്ഷിച്ചതിൽനിന്നാണ് ഇൻറർവ്യൂവിലൂടെ മന്ത്രിയുടെ ഭാര്യയെ നിയമിക്കുന്നത്. എന്നാൽ, ഇവർക്ക് നിയമനം നൽകൽ മുന്നിൽ കണ്ടാണ് ഡയറക്ടറേറ്റ് രൂപവത്കരിച്ചതെന്നാണ് ഇപ്പോൾ ഉയർന്ന ആരോപണം. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട വാർത്തകൾ വാസ്തവവിരുദ്ധമെന്ന് സർവകലാശാലാ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.