കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അതേസമയം, ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. ഇടത് -വലത്, ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. എംപ്ളോയീസ് അസോസിയേഷനും , ബി.എം.എസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള ടി.ഡി.എഫ് 48 മണിക്കൂര്‍ പണിമുടക്കും. എല്ലാ യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെടും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.