ഡിഗ്രി, പി.ജി, ഗവേഷണ പ്രവേശനത്തിന് ലഹരിവിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കി കേരള സര്‍വകലാശാല
text_fieldsതിരുവനന്തപുരം: ഡിഗ്രി, പി.ജി, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കേരള സര്‍വകലാശാല ലഹരിവിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കി. സർവകലാശാലക്കു കീഴിലുള്ള എല്ലാ കോളജുകളിലും ഇത് ബാധകമാക്കും. എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സൗഹൃദ ക്ലബ്ബുകൾ സ്ഥാപിക്കാനും ലഹരി വിരുദ്ധ കാമ്പസുകൾക്ക് അവാർഡുകൾ നൽകാനും തീരുമാനമായി.
ഗവർണറുടെ നേതൃത്വത്തിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാനത്തെ കാമ്പസുകളിൽ ലഹരിക്കെതിരെ ഏകീകൃത പദ്ധതി രൂപവത്കരിക്കാൻ തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ ആദ്യ ചുവട് എന്ന രീതിയിലാണ് കേള സർവകലാശാലയുടെ പുതിയ നീക്കം. 2025-26 വർഷത്തേക്കുള്ള ബജറ്റിലാണ് ലഹരിവിരുദ്ധ സത്യവാങ്മൂലത്തെ കുറിച്ച് പരാമർശിക്കുന്നത്. 844 കോടി രൂപയുടെ ബജറ്റിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ലഹരിക്കെതിരായുള്ള പ്രചാരണ പരിപാടികൾക്കായാണ് എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സൗഹൃദ ക്ലബ്ബുകൾ രൂപവത്കരിക്കുന്നത്. വൈസ് ചാൻസലർമാരുടെ യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാർഗരേഖ രൂപവത്കരിക്കും. ബുധനാഴ്ച നടന്ന സെനറ്റ് യോഗത്തിലും ഗവർണർ ഇക്കാര്യം സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.